Thursday, April 23, 2026

മകൾ ലക്ഷ്മിക്ക് വേണ്ടി..! മുണ്ടത്തിക്കോട് സ്ഫോടനത്തിൽ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സുരേഷ് ഗോപി

Spread the love

തൃശൂർ: മുണ്ടത്തിക്കോട് പടക്ക നിർമ്മാണ ശാലയിലുണ്ടായ അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം വീതം ധനസഹായം പ്രഖ്യാപിച്ച്‌ സുരേഷ് ഗോപി എംപി. മകള്‍ ലക്ഷ്മിയുടെ ഓർമ്മയ്ക്കായി സ്ഥാപിതമായ ട്രസ്റ്റ് മുഖേനയാണ് ധനസഹായം നല്‍കുക.

video
play-sharp-fill

നഷ്ടപ്പെട്ട പ്രിയപ്പെട്ടവർക്ക് പകരമാവില്ല ഈ സഹായമെങ്കിലും, തകർന്നുപോയ ആ ജീവിതങ്ങള്‍ക്ക് ചെറിയൊരു ആശ്വാസമേകാൻ ആ കുടുംബങ്ങള്‍ക്കായുള്ള ഈ എളിയ കരുതല്‍ ഉപകരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു എന്ന് സുരേഷ് ഗോപി തന്‍റെ ഫേസ് ബുക്ക് പേജില്‍ കുറിച്ചു.