Thursday, April 23, 2026

അളവിലേറെ വെടിമരുന്ന് സൂക്ഷിച്ചു; പാറമേക്കാവിൻ്റെ പടക്കനിർമാണശാല ഉടമയായ കോട്ടയം സ്വദേശിക്കെതിരെ കേസെടുത്ത് പൊലീസ്

Spread the love

പാലക്കാട്: പാറമേക്കാവിൻ്റെ പടക്കനിർമാണശാല ഉടമയ്ക്കെതിരെ കേസെടുത്ത് പൊലീസ്.

video
play-sharp-fill

അളവിലേറെ വെടിമരുന്ന് സൂക്ഷിച്ചതിന് കൊല്ലങ്കോട് പൊലീസ് ആണ് കേസെടുത്തത്.
കോട്ടയം സ്വദേശി ബിനോയ് ജേക്കബിനെതിരെയാണ് കേസ്.

മുതലമട വെള്ളാരംകടവിലെ പടക്കനിർമാണശാലയുടെ ഉടമയാണ് ബിനോയ് ജേക്കബ്. ലൈസൻസില്‍ അനുവദിച്ചതിനെക്കാള്‍ കൂടുതല്‍ പടക്കങ്ങളും വെടിമരുന്നും സൂക്ഷിക്കുന്നതായി ചിറ്റൂർ തഹസില്‍ദാർ നല്‍കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കേസ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിലവില്‍ പടക്കനിർമാണശാല പോലീസ് സീല്‍ ചെയ്തിട്ടുണ്ട്. തുടർപരിശോധനകള്‍ നടത്തുമെന്ന് പാലക്കാട് ജില്ലാ കളക്ടർ അറിയിച്ചു.