Spread the love

കൊച്ചി: ഇന്ത്യൻ മുന്‍ ദേശീയ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ വീട്ടിൽ തീപ്പിടിത്തം. കൊച്ചി ഇടപ്പള്ളിയിലെ വീട്ടിലാണ് അഗ്നി ബാധയുണ്ടായത്. വീടിന്റെ ഒരുമുറി പൂര്‍ണമായും കത്തിനശിച്ചു അഗ്നിശമന സേന രംഗത്തെത്തിയാണ് തീയണച്ചത്.

video
play-sharp-fill

പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സംഭവം നടന്നത്. വീടിന്റെ താഴത്തെ നിലയിലെ മുറിയിലാണ് തീപ്പിടിത്തം ഉണ്ടായത്. ശ്രീശാന്തിന്റെ ഭാര്യയും കുട്ടിയും ജോലിക്കാരുമായിരുന്നു ഈ സമയത്ത് വീട്ടിലുണ്ടായിരുന്നത്. വലിയ തോതിൽ തീപടർന്നതിനാൽ അവര്‍ക്ക് പുറത്തേക്കിറങ്ങാന്‍ സാധിച്ചിരുന്നില്ല. തീയും പുകയും ഉയരുന്നത് കണ്ട അയല്‍വാസികള്‍ ഫയര്‍ഫോഴ്‌സിനെ വിവരമറിയിച്ചതോടെ തൃക്കാക്കര, ഗാന്ധിനഗര്‍ എന്നി നിലയങ്ങളിലെ ഫയര്‍ഫോഴ്‌സ് സംഘം സ്ഥലത്തെത്തി തീ അണയ്ക്കുകയായിരുന്നു.

ഫയര്‍ഫോഴ്‌സ് എത്തിയതിനു ശേഷം ശ്രീശാന്തിന്റെ ഭാര്യയും കുട്ടിയുമുള്‍പ്പെടെ ഉള്ളവരെ ഗ്ലാസ് തുറന്ന് പുറത്തെത്തിക്കുകയായിരുന്നു. ആര്‍ക്കും പരിക്കില്ല.ഷോർട്ട് സർക്യൂട്ടാണ് തീപ്പിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group