Wednesday, April 22, 2026

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം; മരിച്ചവരില്‍ ‘തുടക്കം’ സിനിമയുടെ മേക്കപ്പ് ആര്‍ട്ടിസ്റ്റും

Spread the love

തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തില്‍ മരണപ്പെട്ടവരില്‍ തുടക്കം സിനിമയില്‍ അടക്കം വര്‍ക്ക് ചെയ്തിട്ടുള്ള മേക്കപ്പ് ആര്‍ട്ടിസ്റ്റും. ബിജീഷ് ബാലന്‍ ആണ് അപകടത്തില്‍ മരിച്ച 14 പേരില്‍ ഒരാള്‍.

video
play-sharp-fill

ഫെഫ്ക ഓള്‍ കേരള മേക്കപ്പ് ആന്‍ഡ് ഹെയര്‍ സ്റ്റൈലിസ്റ്റ് യൂണിയന്‍ അംഗം കൂടിയായിരുന്നു ബിജീഷ്. ഫെഫ്ക സംഘടനയും തുടക്കം സിനിമയുടെ സംവിധായകന്‍ ജൂഡ് ആന്തണി ജോസഫും ബിജീഷിന്‍റെ അപ്രതീക്ഷിത വിയോഗത്തില്‍ ആദരാഞ്ജലി നേര്‍ന്നിട്ടുണ്ട്.

“ഹൃദയഭേദകം. അദ്ദേഹം ഞങ്ങളുടെ തുടക്കം എന്ന സിനിമയുടെ ഭാഗമായിരുന്നു”, ബിജീഷ് ബാലന് ആദരാഞ്ജലി നേര്‍ന്നുള്ള ഒരു പോസ്റ്റ് പങ്കുവച്ചുകൊണ്ട് ജൂഡ് ആന്തണി ജോസഫ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. വിസ്‍മയ മോഹന്‍ലാലിന്‍റെ അരങ്ങേറ്റ ചിത്രം എന്ന നിലയില്‍ റിലീസിന് മുന്‍പേ പ്രേക്ഷകശ്രദ്ധയിലേക്ക് എത്തിയിട്ടുള്ള ചിത്രമാണ് തുടക്കം. ബിജീഷ് മാര്‍ഗം കളി, ഷീ ടാക്സി തുടങ്ങിയ സിനിമകളിലും മേക്കപ്പ് ആര്‍ട്ടിസ്റ്റ് ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group