Spread the love

കോഴിക്കോട്: ചേവായൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് 108.28 ഗ്രാം എംഡിഎംഎയുമായി മൂന്ന് പേർ പിടിയിൽ. ബേപ്പൂർ തമ്പി റോഡ് സ്വദേശി അമൽ (30), പയ്യാനക്കൽ സ്വദേശി ഷാഹുൽ ഹമീദ് (26), പെരുവണ്ണാമുഴി സ്വദേശിനി കമ്യക റീജു (21) എന്നിവരെയാണ് അസിസ്റ്റന്റ് കമ്മീഷണർ അബ്ദുൾ കരീമിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫും ചേവായൂർ പോലീസും ചേർന്ന് അറസ്റ്റ് ചെയ്തത്.

video
play-sharp-fill

കോഴിക്കോട് ബീച്ച്, റെയിൽവേ സ്റ്റേഷൻ, പുതിയ സ്റ്റാൻഡ് മേഖലകൾ കേന്ദ്രീകരിച്ച് ലഹരി വിൽപ്പന നടത്തുന്ന സംഘത്തെ കുറിച്ചുള്ള വിവരത്തെ തുടർന്ന് നിരീക്ഷണം ശക്തമാക്കിയിരുന്നു. ഇരിങ്ങാടൻ പള്ളിക്ക് സമീപമുള്ള ടോക്യോസ് ലോഡ്ജിൽ നടത്തിയ പരിശോധനയ്ക്കിടെയാണ് പ്രതികൾ പിടിയിലായത്. കോളേജ് അവധിക്കാലം ലക്ഷ്യമിട്ട് വിദ്യാർത്ഥികൾക്കും യുവാക്കൾക്കും വിതരണം ചെയ്യാനായി സൂക്ഷിച്ച എംഡിഎംഎയാണ് പിടിച്ചെടുത്തത്.

പ്രധാന പ്രതിയായ അമൽ മുൻപ് നിരവധി ലഹരി കേസുകളിൽ ഉൾപ്പെട്ടിട്ടുള്ള ആളാണ്. നഗരത്തിലെ ലോഡ്ജുകളിൽ വ്യാജ പേരിൽ മുറി എടുത്ത് ചെറിയ പാക്കറ്റുകളാക്കി എംഡിഎംഎ വിൽപ്പന നടത്തുന്നതായിരുന്നു ഇയാളുടെ രീതി. പ്രതികളുടെ ഫോണുകളും ബാങ്ക് അക്കൗണ്ടുകളും പരിശോധിച്ച് കൂടുതൽ ലഹരി ശൃംഖലയെ കണ്ടെത്താൻ പോലീസ് അന്വേഷണം തുടരുകയാണ്.നൽകണമെന്നും അധികൃതർ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group