Wednesday, April 22, 2026

വെടിക്കെട്ട് നിരോധിക്കണം : ശശി കലയെ നിയന്ത്രിക്കണം : സജി മഞ്ഞക്കടമ്പിൽ

Spread the love

കോട്ടയം :തൃശ്ശൂരിൽ വെടിക്കെട്ട് പുര കത്തി ദുരന്തം ഉണ്ടായി നിരവധി മനുഷ്യ ജീവനുകൾ പൊലിഞ്ഞ സാഹചര്യത്തിൽ ഇനിയെങ്കിലും പൊതുസമൂഹവും

video
play-sharp-fill

സർക്കാരും ഉണർന്നു പ്രവർത്തിച്ച് മനുഷ്യജീവന് ഭീഷണിയാകുന്ന ഇത്തരത്തിലുള്ള വെടിക്കെട്ടും ആഘോഷങ്ങളും ഒഴിവാക്കാൻ തയ്യാറാവണമെന്ന് സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു.

ക്ഷേത്ര മൈതാനിയിൽ ക്രിസ്തീയ ഭക്തിഗാനം ആലപിച്ചു എന്നതിന്റെ പേരിൽ ഹിന്ദു ഐക്യവേദി നേതാവ് ശശികല നടത്തിയിരിക്കുന്ന വർഗീയ വിഷം ചീറ്റുന്ന പ്രതീകരണത്തെ കേരള പൊതു സമൂഹം പുഛിച്ച് തള്ളുമെന്നും അദ്ധേഹം പറഞ്ഞു .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത് കേരളമാന്നെന്നും ഇത്തരം
കാര്യങ്ങളെ മതമൈത്രി ആഗ്രഹിക്കുന്ന ആളുകൾ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടതെന്നും സജി പറഞ്ഞു.