Wednesday, April 22, 2026

തൃശ്ശൂര്‍ പൂരം നടത്തിപ്പിൽ തീരുമാനം നാളെ ചേരുന്ന യോഗത്തിന് ശേഷമെന്ന് മന്ത്രി; അവലോകന യോഗത്തിന് അനുമതി നൽകി ഹൈക്കോടതി

Spread the love

നാടിനെ നടുക്കിയ അപകടമുണ്ടായ പശ്ചാത്തലത്തിൽ തൃശൂർ പൂരം നടത്തിപ്പ് സംബന്ധിച്ച തീരുമാനം നാളെയെടുക്കും. നാളെ ചേരുന്ന യോഗത്തിന് ശേഷം പൂരം നടത്തിപ്പിൽ അന്തിമ തീരുമാനം എടുക്കുമെന്ന് ദേവസ്വം മന്ത്രി വിഎന്‍ വാസവന്‍ വ്യക്തമാക്കി. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വം ഭാരവാഹികളും ജില്ലാ ഭാരവാഹികളും ഉദ്യോഗസ്ഥരും ചേര്‍ന്ന അവലോകന യോഗം നാളെ രാവിലെ 10.30ന് ചേരുമെന്നും ഇതിനായി ഹൈക്കോടതി അനുമതി നല്‍കിയെന്നും വിഎന്‍ വാസവന്‍ പറഞ്ഞു. പൂരം നടത്തിപ്പ് സംബന്ധിച്ച് അവസാന തീരുമാനത്തിലേക്ക് എത്തിയിട്ടില്ല. സര്‍ക്കാര്‍ ഏകപക്ഷീയമായി തീരുമാനം എടുക്കില്ല. ദേവസ്വങ്ങളുമായി കൂടിയാലോചന നടത്തിയ ശേഷമായിരിക്കും തീരുമാനം എന്നും വിഎന്‍ വാസവന്‍ പറഞ്ഞു.

video
play-sharp-fill

പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കുകയാണ്. 10 പേര്‍ ഐസിയുവിലവാണ്. 3 പേരുടെ നില ഗുരുതരമാണ്. കെഡാവര്‍ പരിശോധനയില്‍ ശരീരഭാഗങ്ങള്‍ കിട്ടി. ഇന്നത്തെ പരിശോധനകൂടി നടന്നാല്‍ മാത്രമെ എത്രപേര്‍ അപകടത്തില്‍പ്പെട്ടൂവെന്നത് വ്യക്തമാവൂ. ദുരന്ത പശ്ചാത്തലത്തില്‍ സ്‌പെഷ്യല്‍ കാബിനറ്റ് നടക്കും. ചികിത്സയിലായതിനാലാണ് മുഖ്യമന്ത്രി സംഭവസ്ഥലത്ത് എത്താത്തതെന്നും വിഎന്‍ വാസവന്‍ പറഞ്ഞു.