Spread the love

പാലാ: തിയേറ്റർ ഹട്ടിന്റെ അഭിമുഖ്യത്തില്‍ ഏപ്രിൽ 24 മുതല്‍ 29 വരെ ‘കുഞ്ഞരങ്ങ്’കുട്ടികളുടെ നാടകശില്പശാല റിവർവാലി ക്ലബ്ബില്‍ നടക്കും.
8 വയസിനും 12 വയസിനും ഇടയിലുള്ള കലാതല്‍പരരായ കുട്ടികള്‍ക്കാണ് പ്രവേശനം.

video
play-sharp-fill

കുട്ടികളുടെ നാടകാവതരണം, അഭിനയം, സർഗ്ഗാത്മ വികസന കളികള്‍, കരകൗശലനിർമ്മാണം എന്നിവയാണ് ശില്‍പ്പശാലയിലെ ക്ലാസുകള്‍. മനു ജോസ്, രവി പാലാ, ഉണ്ണികൃഷ്ണൻ കിടങ്ങൂർ, ഡോ.വിനില്‍ പോള്‍, കബനി സൈറ, ഡോ.താനിയ കെ ലീല, ഫവാസ് അമീർ ഹംസ, ഷിബി ബാലകൃഷ്ണൻ, ഉഷ കെ ബി, ലക്ഷ്മി ശശിധരൻ, കിരണ്‍ രഘു, അജേഷ് എസ് എസ്, അഭീഷ് ശശിധരൻ എന്നിവർ ശില്‍പ്പശാല നയിക്കും.

പാലായുടെ കലാകാരൻമാരായ പ്രഭ പാലാ, ഓണംതുരുത്ത് രാജശേഖരൻ, എം എസ് ശശിധരൻ എന്നിവരുടെ അനുസ്മരണാർത്ഥമാണ് ശില്പശാല നടത്തുന്നത്. കുട്ടികളുടെ സ്വസ്ഥത, ഭാവന, ആശയവിനിമയം, സംഘപ്രവർത്തനം, നിർമ്മാണം, കരുതല്‍,

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരിസ്ഥിതി സംരക്ഷണം, പൗരധർമ്മം, സൗന്ദര്യബോധം എന്നിവയെ വളർത്തുകയാണ് കുഞ്ഞരങ്ങിന്റെ ലക്ഷ്യം. രജിസ്‌ട്രേഷൻ: 9496024650, 9676145161