
കല്ലുമക്കായ, കക്ക തുടങ്ങിയ ഷെല്‍ ഇനങ്ങളിൽപ്പെട്ട മത്സ്യങ്ങളിലും ചിലതരം മീനുകളിലും വിഷാംശത്തിനു സാധ്യതയുണ്ടെന്ന് പഠനറിപ്പോര്‍ട്ട്. സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെകേ്‌നാളജി നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ.
വിഴിഞ്ഞത്ത് ഹോട്ടലില്‍നിന്നു കടല്‍ വിഭവങ്ങള്‍ കഴിച്ചതിനെത്തുടര്‍ന്ന് ഒരു കുടുംബത്തിലെ രണ്ടു പേര്‍ മരിക്കാനിടയായ സാഹചര്യത്തിലാണു പഠനം നടത്തിയത്. മത്സ്യത്തിന്റെ ആഹാര ശൃംഖലയില്‍പ്പെട്ട സമുദ്രത്തിലെ സൂക്ഷ്മ ആല്‍ഗകളില്‍ ചിലയിനങ്ങള്‍ ഉല്‍പാദിപ്പിക്കുന്ന വിഷാംശം മീനില്‍ വിഷാംശത്തിനു കാരണമാകുന്നതായി പഠനത്തില്‍ പറയുന്നു.
ഇത്തരം ആല്‍ഗകളെ നേരിട്ട് അകത്താക്കുന്ന മത്സ്യത്തിലും ഇവയെ ഭക്ഷിക്കുന്ന വലിയ മത്സ്യങ്ങളിലും കല്ലുമ്മേക്കായ, കക്ക തുടങ്ങി ഷെല്‍ഫിഷുകളിലും വിഷാംശം എത്താമെന്നു പഠനത്തില്‍ തെളിഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മണത്തിലോ രുചിയിലോ മാറ്റം ഇല്ലാത്തതിനാല്‍ പാചകം ചെയ്യുമ്പോഴും കഴിക്കുമ്പോഴും ഇത് തിരിച്ചറിയാന്‍ കഴിയില്ല.
മത്സ്യം കറി വച്ചാലും വറുത്താലും ഈ വിഷാംശം ഒഴിവാക്കാനാകാത്തതിനാല്‍ സംശയകരമായ മേഖലകളിലും സാഹചര്യങ്ങളിലും ഇടയ്ക്കിടെ പരിശോധന ആവശ്യമാണെന്നു റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു.
‘ആല്‍ഗല്‍ ബ്‌ളൂം”സംഭവിച്ച ശേഷമാണു സാധാരണ ഇത്തരം മലിനീകരണം ശ്രദ്ധിക്കപ്പെടുന്നത്. എന്നാല്‍ ചില സാഹചര്യങ്ങളില്‍ ആല്‍ഗകളുടെ സാന്ദ്രത കുറഞ്ഞിരിക്കുമ്പോഴും ടോക്‌സിസിറ്റി സംഭവിക്കാം. മാത്രമല്ല, ഒരേ സ്ഥലത്തുനിന്നു പിടിച്ച മീനുകളില്‍ പോലും വിഷാംശത്തിന്റെ തോത് വ്യത്യസ്തമാകാം.
ഷെല്‍ ഫിഷിലെ വിഷാംശം ഒഴിവാക്കാന്‍ ചിപ്പി, കക്ക ഇനങ്ങളിലും കൃത്യമായ ഇടവേളകളില്‍ പരിശോധന ഉചിതമാകും. സിഫ്ടിലെ ക്വാളിറ്റി അഷ്വറന്‍സ് ആന്‍ഡ് മാനേജ്‌മെന്റ് ഡിവിഷനാണു മത്സ്യത്തിന്റെ ഗുണനിലവാരവും സുരക്ഷയും സംബന്ധിച്ച ഗവേഷണ പഠനങ്ങള്‍ നടത്തിയത്.



