
ഗാസിയാബാദ്: നാലുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന പ്രതിയെ പൊലീസ് വെടിവച്ചുകൊന്നു. യുപിയിലെ ഗാസിയാബാദിലാണ് സംഭവം നടന്നത്. ഛോട്ടു എന്ന് അറിയപ്പെടുന്ന ജസീമാണ് കൊല്ലപ്പെട്ടത്. ഇയാള്‍ ഒളിവിലായിരുന്നു.
പ്രതിയെ പിടികൂടുന്നതിനിടെ ഉണ്ടായ ഏറ്റുമുട്ടലില്‍ ഛോട്ടു പൊലീസിന് നേരെ വെടിവച്ചെന്നും ഈ സമയം തിരികെ വെടിവയ്‌ക്കേണ്ടിവന്നെന്നുമാണ് അധികൃതർ വ്യക്തമാക്കുന്നത്. സംഭവത്തില്‍ രണ്ട് കോണ്‍സ്റ്റബിള്‍മാർക്ക് പരിക്കേറ്റിട്ടുണ്ട്.
നാലുവയസുകാരിയായ മരുമകളെ മിഠായി നല്‍കി ഇയാള്‍ പീഡിപ്പിക്കുകയും കഴുത്ത് ഞെരിച്ച് കൊല്ലുകയുമായിരുന്നു. ശേഷം മൃതദേഹം ഷാലിമാർ ഗാർഡനിലെ കാറിനടിയില്‍ ഒളിപ്പിച്ചു. കുട്ടിയുമായി പ്രതി നടന്നുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചതിന് പിന്നാലെയാണ് ഇയാള്‍ക്കായി അന്വേഷണം ഊർജിതമാക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group








