Spread the love

വിരുദുനഗർ: കട്ടാന്നാർപട്ടിയിലെ വനജ ഫയർവർക്‌സ് എന്ന പടക്ക നിർമാണശാലയിൽ ഉണ്ടായ സ്ഫോടനത്തിൽ മരണസംഖ്യ 25 ആയി ഉയർന്നു. നാല് മുറികളുള്ള കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനം സ്ഫോടനത്തെ തുടർന്ന് പൂർണ്ണമായും തകർന്നു. സംഭവത്തിന് പിന്നാലെ സ്ഥാപനത്തിന്റെ ലൈസൻസ് റദ്ദാക്കിയിട്ടുണ്ട്.

video
play-sharp-fill

മരണപ്പെട്ടവരിൽ 20 പേരെ തിരിച്ചറിഞ്ഞതായി അധികൃതർ അറിയിച്ചു. മധുര, തിരുനെല്‍വേലി എന്നിവിടങ്ങളിലെ മെഡിക്കൽ കോളേജുകളിൽ നിന്നുള്ള 14 അംഗസംഘമാണ് പോസ്റ്റുമോർട്ടം നടപടികൾ നടത്തുന്നത്.

സംഭവത്തിൽ എം കെ സ്റ്റാലിൻ അനുശോചനം രേഖപ്പെടുത്തി. പോസ്റ്റുമോർട്ടം വേഗത്തിൽ പൂർത്തിയാക്കി മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകാൻ അദ്ദേഹം നിർദേശം നൽകി. സ്ഫോടനത്തിന് ഉത്തരവാദിയായ കെട്ടിട ഉടമയ്ക്കെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സർക്കാർ നിയോഗിച്ച വിദഗ്ധസംഘം സ്ഥലത്തെത്തി പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group