സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നു…! 12 ജില്ലകളില്‍ താപനില മുന്നറിയിപ്പ്; യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു; ഏപ്രില്‍ അവസാനത്തോടെ വേനല്‍ മഴ ശക്തമായേക്കും

Spread the love

തിരുവനന്തപുരം: സംസ്ഥാനത്ത് താപനില മുന്നറിയിപ്പ് തുടരുന്നു.

video
play-sharp-fill

ഇടുക്കിയും വയനാടും ഒഴികെയുള്ള 12 ജില്ലകളിലാണ് മുന്നറിയിപ്പ്. ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് മുന്നറിയിപ്പാണുള്ളത്.

പാലക്കാട് 40 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. ഇന്നലെ പാലക്കാട് 40.1 ഡിഗ്രി സെല്‍ഷ്യസ് താപനില രേഖപ്പെടുത്തിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാളെ മുതല്‍ ചൂടില്‍ അല്‍പം ആശ്വാസമുണ്ടായേക്കും. ഏപ്രില്‍ അവസാന വാരത്തോട് കൂടി വേനല്‍മഴ ശക്തമായേക്കും. വടക്കൻ കർണാടകത്തിനും മഹാരാഷ്ട്രയ്ക്കും മുകളില്‍ നിലനിന്നിരുന്ന എതിർ ചക്രവാതമാണ് ഈ ദിവസങ്ങളില്‍ താപനില ഇത്രത്തോളം ഉയരാൻ കാരണമായത്. ഇതാണ് രാത്രി സമയത്ത് പോലും അന്തരീക്ഷം തണുക്കാതിരിക്കുന്നതിന് കാരണം.

ഇത് ഇടിമഴമേഘങ്ങള്‍ ഉണ്ടാകുന്നതിനും തടസ്സമായിരുന്നു. അത് കൊണ്ടാണ് മഴയും കാര്യമായി കിട്ടാതിരുന്നത്. ഇന്നതേത് കൂടി ഈ പ്രതിചക്രവാതം ദുർബലമാകും. ഇത് അന്തരീക്ഷം കുറച്ച്‌ തണുക്കാൻ സഹായിക്കും.

ഉച്ചയ്ക്ക് ശേഷം മഴ കിട്ടാനും സഹായകമാകും. അതോടെ താപനില അല്പം കുറയുമെന്ന് ആശ്വസിക്കാം.