Spread the love

എരുമേലി: ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം.
അഞ്ചുപേർക്ക് പരിക്ക്.

video
play-sharp-fill

ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ചാലക്കുടി സ്വദേശികള്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്.

നിയന്ത്രണംവിട്ട് റോഡരികിലെ കരിങ്കല്‍ക്കെട്ടിലിടിച്ചാണ് മറിഞ്ഞത്. എരുമേലി-പമ്പാ സംസ്ഥാന പാതയിലെ കരിങ്കല്ലുംമൂഴി ഇറക്കത്തിലാണ് സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചാലക്കുടി സ്വദേശികളായ ജയലക്ഷ്മി (52), രതീഷ് (41), വിസ്മയ (10), അവിനാശ് (20), അനില്‍കുമാർ (47) എന്നിവർക്കാണ് പരിക്കേറ്റത്. ഇതില്‍ രതീഷിനും അവിനാശിനും കാലിന് ഒടിവ് സംഭവിക്കുകയും ജയലക്ഷ്മിയുടെ തലയ്ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

അപകടം നടന്നയുടൻ തന്നെ അതുവഴിയെത്തിയ നാട്ടുകാരാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. എരുമേലി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ എക്സ്റേ ഉള്‍പ്പെടെയുള്ള വിദഗ്ധ ചികിത്സാ സൗകര്യങ്ങള്‍ ഇല്ലാത്തതിനാല്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം ഇവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.