Spread the love

കങ്ങഴ: അഭിമാനകരമായ വിജയപ്രഭയിൽ മുണ്ടത്താനം ലിറ്റിൽ ഫ്ലവർ വിദ്യാനികേതൻ ആന്റ് ജൂനിയർ കോളജ്. സി. ബി. എസ്. ഇ. പത്താം ക്ലാസ്സ് പരീക്ഷയിൽ തുടർച്ചയായ ഇരുപത്തിമൂന്നാം വർഷമാണ് സ്കൂൾ 100 ശതമാനം വിജയം നേടുന്നത്.

video
play-sharp-fill

ഐറിൻ എലിസബത്ത് അജോയ് 98 ശതമാനം മാർക്കോടെ സ്കൂളിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി.

ഐറിൻ എലിസബത്ത് തോമസ് (ഇംഗ്ലീഷ് – 99 മാർക്ക്), ചെൽസിയ മറിയം ബ്ലെസ്സൻ, ഐറിൻ എലിസബത്ത് അജോയ്, ഐറിൻ എലിസബത്ത് തോമസ്, ജെലീറ്റ ജെയിംസ്, കല്യാണി അശോക് (മലയാളം – 100 മാർക്ക്), ദിയ സിറിയക് (ഹിന്ദി – 91 മാർക്ക്), ഐറിൻ എലിസബത്ത് അജോയ് (ഗണിതം – 99 മാർക്ക്), അബിയ മറിയം വർഗീസ്, ചെൽസിയ മറിയം ബ്ലെസ്സൻ, ദിയ സിറിയക്, കല്യാണി അശോക് (സാമൂഹ്യ ശാസ്ത്രം – 98 മാർക്ക്), ഐറിൻ എലിസബത്ത് അജോയ് (ശാസ്ത്രം – 98 മാർക്ക്), പാർത്ഥിവ് പ്രസാദ് (വിവര സാങ്കേതികവിദ്യ – 96 മാർക്ക്) എന്നിവർ വിവിധ വിഷയങ്ങളിൽ സ്കൂൾ തലത്തിൽ പ്രഥമ സ്ഥാനത്തിന് അർഹരായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിദ്യാർത്ഥികളുടെ കഠിനാദ്ധ്വാനത്തെയും അസാമാന്യ പ്രകടനത്തെയും സ്കൂൾ മാനേജ്‌മെന്റും അധ്യാപകരും പ്രത്യേകം അഭിനന്ദിച്ചു.

2026 – 2027 അധ്യയന വർഷത്തെ പതിനൊന്നാം ക്ലാസ്സിന്റെയും, പ്ലേ സ്കൂൾ മുതൽ ഒൻപതാം ക്ലാസ്സ്‌ വരെയുമുള്ള അഡ്മിഷൻ ആരംഭിച്ചതായി ലിറ്റിൽ ഫ്‌ളവർ സ്കൂൾ അധികൃതർ അറിയിച്ചു. വിശദവിവരങ്ങൾക്ക് 94977 07059 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.