
കോട്ടയം: ഭരണ ഘടനാ ശിൽപ്പി ഡോ. ബി.ആർ. അംബേദ്ക്കറുടെ 135-ാം ജയന്തി അഖില കേരള ചേരമർ ഹിന്ദു മഹാസഭ സംസ്ഥാന കമ്മറ്റി ഓഫീസിൽ ആചരിച്ചു.
അംബേദ്കറുടെ ഛായാചിത്രത്തിൽ പുഷ്പ്പർച്ചന നടത്തി. മഹാസഭ പ്രസിഡൻ്റ് എസ്. ബാബുവിൻ്റെ അദ്ധ്യക്ഷതയാൽ ജനറൽ സെക്രട്ടറി സി.കെ. സനിൽകുമാർ ഉദ്ഘാടനം ചെയ്തു.
മുട്ടമ്പലം ശ്രീകുമാർ, എസ്.കൃഷ്ണകുമാർ, എസ്.കണ്ണൻ, ലീലാ ബിജു തുടങ്ങിയവർ സംസാരിച്ചു. ജന്മദിനം ആഘോഷിക്കുന്ന ഈ വേളയിൽ പട്ടിക ജാതി വിഭാഗത്തിൽ പെട്ട ഒരു വിദ്യാർഥി ജാതി അതിക്ഷേപത്തിൽ മനം നൊന്ത് ജീവൻ ഇല്ലാതാകുന്ന

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സാഹചര്യം അതിവിഗൗരവത്തോടെ കാണെണ്ടതാണ് ഈ ഒരു സാഹചര്യം സംസ്ഥാനത്ത് നിലനിൽക്കുന്നത് ഭീതി ജനിപ്പിക്കുന്നതാണ് യോഗം വിലയിരുത്തി.
നിധിൻ രാജിൻ്റെ മരണത്തിൽ ഉത്തവാദികളായവരെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിക്ഷേധിച്ച് ഇന്നലെ വൈകിട്ട് ഗാന്ധി സ്ക്വയറിൽ പ്രതിക്ഷേധ ധർണ്ണ നടത്തി.



