‘യുഎസ് കപ്പലുകളെ മുക്കും’: നാവിക ഉപരോധം തുടര്‍ന്നാല്‍ തിരിച്ചടിക്കുമെന്ന് അമേരിക്കയോട് ഇറാൻ

Spread the love

ടെഹ്റാന്‍: നാവിക ഉപരോധം തുടർന്നാല്‍ തിരിച്ചടിക്കുമെന്ന് അമേരിക്കയോട് ഇറാൻ.

video
play-sharp-fill

ഹോർമുസിലെ നിയമവിരുദ്ധ പൊലീസിങ് തുടർന്നാല്‍ യു.എസ് പടക്കപ്പലുകള്‍ക്ക് നേരെ ഇറാൻ മിസൈലുകള്‍ വന്നെത്തുമെന്നാണ് പരമോന്നത ആത്മീയ നേതാവ് ആയതുല്ല മുജ്തബ ഖാംനഈയുടെ ഉപദേശകൻ മുഹ്സിൻ റിസാഈ മുന്നറിയിപ്പ് നല്‍കിയത്.

അന്താരാഷ്ട്ര വാർത്താ ഏജൻസിയായ എഎഫ്‌പി ആണ് ഇറാൻ സ്റ്റേറ്റ് ടെലിവിഷനെ ഉദ്ധരിച്ച്‌ ഈ വാർത്ത റിപ്പോർട്ട് ചെയ്തത്. ഹോർമുസ് മാത്രമല്ല ചെങ്കടല്‍ മുഖേനയുള്ള ചരക്കുകടത്തും തടയുമെന്ന് ഐആര്‍ജിസി ഇന്നലെ താക്കീത് ചെയ്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

“ട്രംപ് ഹോർമുസ് കടലിടുക്കിലെ പൊലീസാകാൻ ആഗ്രഹിക്കുന്നു. ഇത് ശരിക്കും നിങ്ങളുടെ ജോലിയാണോ? അമേരിക്കയെപ്പോലെയുള്ള ഒരു വലിയ സൈന്യത്തിന്റെ പണിയാണോ ഇത്- റിസാഈ പരിഹസിച്ചു.

ഇറാന്റെ മിസൈലുകള്‍ക്ക് മുന്നില്‍ യുഎസ് കപ്പലുകള്‍ നിസ്സാരമാണെന്നും ആദ്യ പ്രഹരത്തില്‍ തന്നെ അവ തകർക്കാൻ ഇറാനു കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഹോർമുസില്‍ അമേരിക്ക നിലവില്‍ അവിടെ നാവിക ഉപരോധം ഏർപ്പെടുത്തിയിരിക്കുകയാണ്. ഇത് മേഖലയിലെ സൈനിക സംഘർഷം വൻതോതില്‍ വർദ്ധിപ്പിച്ചിട്ടുണ്ട്.