
ടെഹ്റാൻ: പശ്ചിമേഷ്യയില്‍ അമേരിക്കയും ഇറാനും തമ്മില്‍ നിലനില്‍ക്കുന്ന സംഘർഷാവസ്ഥയ്ക്ക് ശാശ്വത പരിഹാരം കാണാനുള്ള സമാധാന ചർച്ചകള്‍ വീണ്ടും തുടങ്ങുമെന്ന വലിയ പ്രതീക്ഷയില്‍ ലോകം.
ഇറാനുമായി സമാധാന ചർച്ച രണ്ട് ദിവസത്തിനകം വീണ്ടും തുടങ്ങുമെന്ന ട്രംപിന്‍റെ പ്രഖ്യാപനത്തിന് പിന്നാലെ, ചർച്ചകളില്‍ മധ്യസ്ഥത വഹിക്കുന്ന പാകിസ്ഥാൻ സംഘം ഇറാനിലെത്തുന്നതോടെ പ്രതീക്ഷകളും വർധിക്കുകയാണ്. അമേരിക്ക – ഇറാൻ ചർച്ചകള്‍ പുനരാരംഭിക്കുമെന്ന വലിയ വിശ്വാസത്തോടെയാണ് പാകിസ്ഥാൻ നയതന്ത്ര സംഘം ഇന്ന് ഇറാനിലെത്തുന്നത്.
മേഖലയിലെ യുദ്ധസമാനമായ സാഹചര്യം ലഘൂകരിക്കുന്നതിനും സമാധാന സാധ്യതകള്‍ ആരായുന്നതിനുമായാണ് പാക് സംഘത്തിന്റെ സന്ദർശനം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇസ്ലാമാബാദില്‍ നടന്ന ഒന്നാം ഘട്ട ചർച്ച പരാജയപ്പെട്ടെങ്കിലും രണ്ടാം ഘട്ട ചർച്ച തുടങ്ങാനായാല്‍ സംഘർഷത്തിന് അയവുണ്ടാകുമെന്നാണ് പ്രതീക്ഷ. വെടിനിർത്തല്‍ തുടരുന്ന സാഹചര്യത്തില്‍ അമേരിക്കയുമായി എത്രയും വേഗം നിർണ്ണായക ചർച്ചകള്‍ തുടങ്ങണമെന്ന നിർദ്ദേശമാകും പാകിസ്ഥാൻ നയതന്ത്ര സംഘം ഇറാന് കൈമാറുക. അയല്‍രാജ്യം എന്ന നിലയില്‍ ഇറാനുമായി അടുത്ത ബന്ധമുള്ള പാകിസ്ഥാൻ, പശ്ചിമേഷ്യയില്‍ സമാധാനം പുനഃസ്ഥാപിക്കാൻ മധ്യസ്ഥന്റെ റോളിലാണ് ഇടപെടുന്നത്.



