Spread the love

കൊച്ചി: സോഷ്യല്‍ മീഡിയ താരം റിൻസി മുംതാസ് വീണ്ടും എംഡിഎംഎയുമായി പിടിയില്‍.

video
play-sharp-fill

റിൻസിക്കൊപ്പം മൂന്നുപേരെക്കൂടി നെടുമ്പാശേരി പൊലീസ് അറസ്റ്റ് ചെയ്‌തിട്ടുണ്ട്. വാഴക്കാല സ്വദേശി മുഹമ്മദ് റിഷാഖ്, ആലുവ സ്വദേശി അഭിജിത്ത്, നൂറനാട് സ്വദേശി ബിജു എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്.

നെടുമ്പാശ്ശേരി എയർപോർട്ടിന് സമീപത്തെ എം ജെ റസിഡൻസിയില്‍ വച്ചാണ് പിടിയിലായത്. ലഹരി ഉപയോഗിക്കാനും വില്‍ക്കാനുമായി ഇവിടെ റൂമെടുത്ത് കഴിയുകയായിരുന്നു യുവതി എന്നാണ് പൊലീസ് പറഞ്ഞത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉപയോഗിക്കാനായി കൈവശം വച്ചിരുന്ന 3.58 ഗ്രാം എംഡിഎംഎ ഇവരില്‍ നിന്ന് കണ്ടെടുക്കുകയായിരുന്നു. സിനിമാ മേഖലയിലടക്കം ലഹരി എത്തിച്ചുനല്‍കുന്ന ആളാണ് കോഴിക്കോട് ഫറോഖ് സ്വദേശിനി റിൻസി മുംതാസ്.

2025 ജൂലായ് മാസത്തിലും എംഡിഎംഎയുമായി റിൻസി മുംതാസ് കൊച്ചിയില്‍ പിടിയിലായിരുന്നു. അന്ന് സിനിമാ മേഖലയിലുള്ളവർക്കാണ് ലഹരി എത്തിച്ചത്. ബംഗളൂരുവില്‍ നിന്ന് കൊക്കെയ്‌നും എത്തിച്ചെന്നാണ് പൊലീസ് പറഞ്ഞത്. ഗൂഗിള്‍ പേ വഴിയും ക്രിപ്‌റ്റോ കറൻസി വഴിയും പണമിടപാട് നടത്തിയവരില്‍ ഏറെയും സിനിമാ മേഖലയില്‍ നിന്നുള്ളവരാണെന്ന് പൊലീസ് വ്യക്തമാക്കി.

യൂട്യൂബിലും ഇന്‍സ്റ്റഗ്രാമിലും താരമാണ് റിന്‍സി മുംതാസ്. മലയാള സിനിമയിലെ യുവ താരങ്ങള്‍ക്കിടയില്‍ സുപരിചിതയാണ് റിൻസി. അടുത്ത കാലത്തിറങ്ങിയ പല ചിത്രങ്ങളുടെയും പ്രമോഷനും, മറ്റ് പ്രചാരണ പരിപാടികളും ഏറ്റെടുത്ത് നടത്തിയിരുന്നത് ഇവരായിരുന്നു.