ഇറാന് ഓഫറുമായി യുഎസ്; ‘ആണവ പദ്ധതി ഉപേക്ഷിച്ചാല്‍ കാത്തിരിക്കുന്നത് വൻ നേട്ടം’; പാകിസ്ഥാനില്‍ വീണ്ടും സമാധാന ചര്‍ച്ച നടക്കും

Spread the love

വാഷിങ്ടണ്‍: ഇറാന് മുന്നില്‍ ഓഫറുമായി അമേരിക്കൻ വൈസ് പ്രസിഡന്‍റ് ജെ ഡി വാൻസ്.

video
play-sharp-fill

ആണവ പദ്ധതി ഉപേക്ഷിച്ചാല്‍ വൻ നേട്ടങ്ങള്‍ ഇറാൻ ജനതയെ കാത്തിരിക്കുന്നുവെന്നാണ് പ്രതികരണം.
പരസ്പരമുള്ള അവിശ്വാസത്തെ മാറ്റിയെടുക്കാമെന്നും സംഘർഷം പൂർണമായി അവസാനിപ്പിക്കാമെന്നും ജെഡി വാൻസ് പ്രതികരിച്ചു.

അതിനിടെ ഇറാനുമായി വീണ്ടും സമാധാന ചർച്ചയ്ക്ക് അമേരിക്ക തീരുമാനിച്ചു. ഈ ആഴ്ച ചർച്ച പുനരാരംഭിക്കുമെന്ന് യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അമേരിക്ക – ഇറാൻ സംഘങ്ങള്‍ വീണ്ടും പാകിസ്ഥാനിലെത്തും. ഇറാനിലേക്കും തിരിച്ചുമുള്ള കപ്പലുകള്‍ക്ക് അമേരിക്ക ഏർപ്പെടുത്തിയ ഉപരോധം തുടരുന്നതിനിടെ തന്നെയാണ് വീണ്ടും ചർച്ചയ്ക്ക് വഴിയൊരുങ്ങിയിരിക്കുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ആഴമേറിയ അവിശ്വാസം ഒറ്റരാത്രികൊണ്ട് പരിഹരിക്കാനാവില്ലെങ്കിലും ചർച്ചകള്‍ ശരിയായ ദിശയിലാണെന്ന് ജെഡി വാൻസ് പറഞ്ഞു.