വനിത സംവരണ ഭേദഗതി ബില്‍: ചര്‍ച്ചയ്ക്കായി പാര്‍ലമെന്‍റ് സമ്മേളനം നാളെ മുതല്‍ ആരംഭിക്കും

Spread the love

ഡൽഹി: വനിത സംവരണ ഭേദഗതി ബില്‍ ചർച്ച ചെയ്യാൻ മൂന്നു ദിവസത്തെ പാർലമെൻ്റ് സമ്മേളനം നാളെ മുതല്‍ ആരംഭിക്കും.

video
play-sharp-fill

ലോക്സഭ സീറ്റുകളുടെ എണ്ണം 850 ആക്കി വനിത സംവരണം നടപ്പാക്കാനാണ് ബില്ലിലെ ശുപാർശ.
ബില്ലിനെക്കുറിച്ച്‌ ആലോചിക്കാൻ പ്രതിപക്ഷ പാർട്ടികളുടെ യോഗം ഇന്ന് മല്ലികാർജ്ജുൻ ഖർഗെയുടെ വസതിയില്‍ ചേരും.

മണ്ഡല പുനർനിർണ്ണയം തിരക്കിട്ട് നടത്തുന്നതിനോട് യോജിപ്പില്ലെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്. ഇതിനിടെ മണ്ഡല പുനർനിർണ്ണയത്തില്‍ സമവായത്തിന് കേന്ദ്ര സർക്കാർ നീക്കം തുടങ്ങി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓരോ സംസ്ഥാനത്തെയും സീറ്റുകളുടെ എണ്ണം മണ്ഡല പുനർനിർണയ കമ്മീഷൻ നിശ്ചയിക്കും. എല്ലായിടത്തും പകുതി സീറ്റുകള്‍ കൂടും എന്ന നിർദ്ദേശം ഒഴിവാക്കിയത് സമവായത്തിന് വേണ്ടിയെന്നാണ് വാദം.

ജനസംഖ്യ നിയന്ത്രിച്ച സംസ്ഥാനങ്ങള്‍ക്ക് തിരിച്ചടിയുണ്ടാവില്ലെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. ആകെ സീറ്റുകളുടെ എണ്ണം 850 ആയിരിക്കുമെന്നെ നിശ്ചയിച്ചിട്ടുള്ളു. ഓരോ സംസ്ഥാനത്തും എത്ര വീതം കൂടും എന്നത് ചർച്ചകള്‍ക്ക് ശേഷം നിശ്ചയിക്കാമെന്നാണ് സർക്കാറിന്റെ നിർദ്ദേശം.