
കൊച്ചി: എറണാകുളം കുന്നുകര അടുവാശ്ശേരിയിൽ കോൺഗ്രസ് ഓഫീസിന് നേരെ ആക്രമണം. ആക്രമണത്തിന് ശേഷം പ്രവർത്തകർക്ക് നേരെ കത്തി വീശി ഭീഷണിപ്പെടുത്തി. സിപിഎം പ്രവർത്തകരാണ് ആക്രമണം നടത്തിയതെന്ന് കോൺഗ്രസ് ആരോപിച്ചു. പ്രദേശത്ത് പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.
ആക്രമണത്തിൽ ഓഫീസിലെ ബെഞ്ചുകൾ അടിച്ചുതകർക്കുകയും ഫ്ലക്സുകൾ നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. രണ്ട് ദിവസമായി പ്രദേശത്ത് സംഘർഷ സാധ്യത നിലനിൽക്കുന്നുണ്ട്. സംഭവത്തിൽ കോൺഗ്രസ് പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ പൊലീസ് മൊഴി രേഖപ്പെടുത്തി.


