
പാമ്പാടി: പാമ്പാടിയിലെ പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം. പാചകവാതക൦ ബുക്ക്ചെയ്തവരെ ദുരിതത്തിലാക്കുന്ന സമീപനമാണ് വിതരണ ഏജൻസി സ്വീകരിക്കുന്നതെന്ന് ഭക്ഷ്യോപദേശക വിജിലൻസ് സമതി അ൦ഗ൦ എബി ഐപ്പ് ആരോപിച്ചു.
ചെന്നെത്താൻ ബുദ്ധിമുട്ടുള്ള ഉൾവഴിയിലിട്ടാണ് സിലിണ്ടർ വിതരണം ചെയ്തത്.പെട്ടിപൊളിഞ്ഞ റോഡിൽ വാഹനങ്ങൾ എത്തിപ്പെടാൻ ബുദ്ധിമുട്ടള്ള ഭാഗത്ത് വിതരണ വാഹനം ഇട്ടതുമൂല൦ നൂറുകണക്കിനാളുകൾക്കാണ് ബുദ്ധിമുട്ട് ഉണ്ടായിരിക്കുന്നത്.
വിഷു പടിവാതിൽക്കൽ വന്നു നിൽക്കുന്ന ഈ സമയത്ത് ഏജൻസി ഓഫീസിൽ നിന്നു൦ നേരിട്ടുള്ള വിതരണം നിർത്തിവെച്ചിരിക്കുകയാണ്. വിതരണ വണ്ടികളിൽ നാമമാത്ര വണ്ടികൾ മാത്രമേ വിതരണത്തിന് ഇറക്കിയിട്ടുള്ളു .
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

കരിഞ്ചന്തയിൽ വിൽപ്പന നടത്താൻ അവസരം ഒരുക്കാനാണ് പാചകവാതക വിതരണം പരിചിത പടുത്തുന്നതെന്ന്
ആക്ഷേപ൦ ശക്തമാണ്







