മുണ്ടക്കയം-കൂട്ടിക്കൽ പാതയിൽ സ്വകാര്യ ബസിടിച്ചു കാൽനടയാത്രക്കാരൻ മരിച്ചു; മരിച്ചത് കൂട്ടിക്കൽ പള്ളിവാതുക്കൽ സ്വദേശി അബ്ബാസ്

Spread the love

മുണ്ടക്കയം: കൂട്ടിക്കൽ പാതയിൽ സ്വകാര്യ ബസിടിച്ചു കാൽനടയാത്രികൻ മരിച്ചു. കൂട്ടിക്കൽ പള്ളിവാതുക്കൽ അബ്ബാസ് (55) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം 7.45-ഓടെ മുണ്ടക്കയം സിവ്യൂ കവലയിലായിരുന്നു അപകടം.

video
play-sharp-fill

സി.വി. കവലയിലൂടെ നടന്നുപോവുകയായിരുന്ന അബ്ബാസിനെ ‘സെറ’ എന്ന സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു.

അപകടം നടന്ന ഉടനെ നാട്ടുകാരും യാത്രക്കാരും ചേർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group