വി. കുഞ്ഞികൃഷ്ണൻ അനുകൂലിയുടെ കാര്‍ കത്തിച്ച സംഭവം; രണ്ട് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍

Spread the love

കണ്ണൂർ: പയ്യന്നൂരില്‍ വി. കുഞ്ഞികൃഷ്ണൻ അനുകൂലിയുടെ വീട് ആക്രമിക്കുകയും കാർ തീവെച്ച്‌ നശിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ രണ്ട് സിപിഎം പ്രവർത്തകർ പിടിയില്‍.

video
play-sharp-fill

സിപിഎം പ്രവർത്തകരായ സുധീഷ്, അജയ് കൃഷ്ണ എന്നിവരെയാണ് പൊലിസ് അറസ്റ്റ് ചെയ്തത്. മുൻ സിപിഎം പ്രവർത്തകനായ ടി. പുരുഷോത്തമന്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്.

ഇന്ന് പുലർച്ചെയാണ് പയ്യന്നൂരിനെ സംഭവം അരങ്ങേറിയത്. പുരുഷോത്തമന്റെ വീടിന് മുന്നില്‍ നിർത്തിയിട്ടിരുന്ന കാർ അക്രമികള്‍ തീവെച്ച്‌ നശിപ്പിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂടാതെ വീടിന്റെ ജനല്‍ ചില്ലുകള്‍ എറിഞ്ഞുതകർക്കുകയും ചെയ്തു. പുലർച്ചെ ആക്രമണത്തിന്റെ ശബ്ദം കേട്ട് വീട്ടുകാർ ഉണർന്നപ്പോഴാണ് കാർ ആളിക്കത്തുന്നത് കണ്ടത്.