പാലക്കാട് വന്ദേ ഭാരതിന് നേരെ കല്ലേറ്; ട്രെയിനിന്റെ ചില്ലുകള്‍ തകര്‍ന്നു; അന്വേഷണം ഊര്‍ജിതം

Spread the love

പാലക്കാട്: എറണാകുളം – ബംഗളൂരു വന്ദേ ഭാരത് എക്‌സ്പ്രസിന് നേരെ പാലക്കാട് പറളിയില്‍ വെച്ച് ആക്രമണമുണ്ടായി. ആക്രമണത്തില്‍ ട്രെയിനിന്റെ വശത്തെ ഗ്ലാസുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. എറണാകുളത്ത് നിന്ന് ബംഗളൂരുവിലേക്ക് പോവുകയായിരുന്ന ട്രെയിനിന് നേരെയാണ് പറളിയില്‍ വെച്ച് കല്ലേറുണ്ടായത്.

video
play-sharp-fill

കല്ലുകള്‍ പതിച്ചതിനെ തുടര്‍ന്ന് ട്രെയിനിന്റെ ജനല്‍ ചില്ലുകള്‍ ചിന്നിപ്പോയിട്ടുണ്ട്. ഭാഗ്യവശാല്‍ യാത്രക്കാര്‍ക്ക് ആര്‍ക്കും പരിക്കുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ട്രെയിന്‍ ഒലവക്കോട് (പാലക്കാട് ജങ്ഷന്‍) സ്റ്റേഷനില്‍ എത്തിയപ്പോള്‍ ഉദ്യോഗസ്ഥര്‍ റെയില്‍വേ പൊലീസില്‍ പരാതി നല്‍കി. റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സും (RPF) കേരള പൊലീസും സംഭവത്തില്‍ സംയുക്തമായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അക്രമികളെ കണ്ടെത്താന്‍ പറളി ഭാഗത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പരിശോധന നടത്തും. കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കിടെ കേരളത്തില്‍ ട്രെയിനുകള്‍ക്ക് നേരെയുണ്ടാകുന്ന രണ്ടാമത്തെ പ്രധാന കല്ലേറാണിത്