
തിരുവനന്തപുരം: വോട്ട് ചെയ്യാനുള്ള ഉത്തരവാദിത്തം മറക്കാതെ കല്യാണവേഷത്തില്‍ തന്നെ പോളിംഗ് ബൂത്തിലെത്തി വോട്ട് ചെയ്ത് ശ്രദ്ധനേടി യുവതി.കല്പറ്റ് മണ്ഡലത്തിലെ മേപ്പാടിയിലാണ് ഈ ശ്രദ്ധേയ സംഭവം.
മേപ്പാടി ഹയർ സെക്കൻഡറി സ്കൂളിലെ 191-ാം നമ്പർ ബൂത്തിലാണ് അഖില ആന്റണി മൈക്കിള്‍ വോട്ട് രേഖപ്പെടുത്തിയത്. വിവാഹച്ചടങ്ങുകള്‍ക്ക് മുമ്പ് തന്നെ വോട്ട് ചെയ്യണമെന്ന തീരുമാനത്തിലായിരുന്നു അഖില. തിരക്കില്‍ വോട്ട് ചെയ്യാൻ കഴിയാതെ പോകുമെന്ന ആശങ്കയിലാണ് അഖില വേഗത്തില്‍ ബൂത്തിലേക്ക് എത്തിയത്.
വെള്ള നിറത്തിലുള്ള വെഡ്ഡിംഗ് ഗൗണും മേക്കപ്പുമായാണ് അഖില പോളിംഗ് ബൂത്തിലെത്തിയത്. വിവാഹദിനം ആയാലും വോട്ട് മിസ്സാകരുതെന്ന ഉറച്ച തീരുമാനമാണ് അഖിലയെ ഈ നിലപാടിലേക്ക് എത്തിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷത്തിലും തന്റെ സമ്മതിദാനാവകാശം വിനിയോഗിച്ച അഖില, ഉത്തരവാദിത്തമുള്ള വോട്ടറെന്ന നിലയില്‍ മറ്റുള്ളവർക്ക് ഒരു നല്ല മാതൃകയായി മാറിയിരിക്കുകയാണ്.



