
പെരുമ്പാവൂർ: ഇതരസംസ്ഥാന തൊഴിലാളി കുടുംബത്തിലെ ഒൻപതും പന്ത്രണ്ടും വയസ്സുള്ള പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ കാസർകോട് സ്വദേശി അറസ്റ്റില്‍.
മോഗറല്‍ മലയൻ വീട്ടില്‍ അബ്ദുല്‍ റസാഖ് (38) ആണ് പെരുമ്പാവൂർ പൊലീസിന്റെ പിടിയിലായത്. കെട്ടിടനിർമാണത്തൊഴിലാളിയായി ഇവിടെയെത്തിയ ഇയാള്‍ ഡ്രൈവിങ്, തടിപ്പണി, കയറ്റിറക്ക് എന്നിവയും ചെയ്തിരുന്നു. പെരുമ്പാവൂരിലെ വാടക വീട്ടില്‍ താമസിക്കുകയായിരുന്നു ഇയാളും സുഹൃത്തുക്കളും.
വാടകവീടിനോടു ചേർന്നുള്ള കെട്ടിടത്തില്‍ താമസിച്ചിരുന്ന സഹോദരിമാരെയാണു പ്രതി പീഡിപ്പിച്ചത്. കുട്ടികളുടെ മാതാപിതാക്കള്‍ ജോലിക്കു പോകുന്ന സമയത്താണു കുട്ടികളെ പീഡിപ്പിച്ചിരുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ മാസമാണു പീഡനം നടന്നത്. പീഡനം മൊബൈല്‍ഫോണില്‍ ചിത്രീകരിച്ചു. കുറച്ചു നാളുകളായി കുട്ടികളെ പീഡിപ്പിച്ചിരുന്നതായാണു പൊലീസിനു ലഭിച്ച വിവരം. പ്രതിയുടെ സുഹൃത്തിന് തോന്നിയ സംശയവും തുടർന്ന് നല്‍കിയ വിവരവുമാണ് അതിക്രൂരമായ ഈ സംഭവം പുറംലോകമറിയാൻ കാരണമായത്.
പീഡന വിവരം സുഹൃത്ത് ചൈല്‍ഡ് വെല്‍ഫെയർ കമ്മിറ്റിയെ അറിയിച്ചു. സിഡബ്ല്യുസി നല്‍കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ കുട്ടികളുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണു പൊലീസ് കേസെടുത്തത്. റിമാൻഡ് ചെയ്തു.



