ദേശീയ ചലച്ചിത്ര വികസന കോർപറേഷന്റെ (എൻഎഫ്ഡിസി) പാർട് ടൈം ചെയർമാനായി നടൻ ജി. കൃഷ്ണകുമാറിനെ നിയമിച്ചു; നിയമനം 3 വർഷത്തേക്ക്

Spread the love

ന്യൂഡൽഹി: ദേശീയ ചലച്ചിത്ര വികസന കോർപറേഷന്റെ (എൻഎഫ്ഡിസി) പാർട് ടൈം ചെയർമാനായി നടൻ ജി. കൃഷ്ണകുമാറിനെ നിയമിച്ചു. മൂന്നു വർഷത്തേക്കാണ് നിയമനം.

video
play-sharp-fill

കൃഷ്ണകുമാറിനെ എൻഎഫ്ഡിസിയുടെ നോൺ ഒഫിഷ്യൽ ഡയറക്ടറായി രാഷ്ട്രപതി നിയമിച്ചതായി കേന്ദ്ര വാർത്താവിനിമയ മന്ത്രാലയം അറിയിച്ചു

ദൂരദർശനിൽ വാർത്താ അവതാരകനായി ജോലി ചെയ്യുന്നതിനിടെ സീരിയലിൽ അഭിനയിച്ചാണ് കൃഷ്ണകുമാർ അഭിനയ ജീവിതം ആരംഭിച്ചത്. 1994ൽ പുറത്തിറങ്ങിയ കശ്മീരം എന്ന മലയാള ചിത്രത്തിലൂടെയാണ് സിനിമാ രംഗത്തേക്ക് എത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതിനുശേഷം നിരവധി മലയാള സിനിമകളിലും ടിവി സീരിയലുകളിലും അഭിനയിച്ചു. 2021 ഫെബ്രുവരിയിൽ കൃഷ്ണകുമാർ ബിജെപിയിൽ ചേർന്ന് നിയമസഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം മണ്ഡലത്തിൽ നിന്നും മത്സരിച്ചിരുന്നു.

2024 ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ കൊല്ലം മണ്ഡലത്തിൽ നിന്നും ജനവിധി തേടിയിരുന്നു.