
പാലാ: തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടത്തിനു വിരുദ്ധമായി നിശബ്ദ പ്രചാരണ ദിവസമായ ഇന്നലെ സ്വതന്ത്ര സ്ഥാനാര്‍ഥി ചീഫ് ഇലക്ഷന് ഏജന്റും എല്‍ഡിഎഫ് ജില്ലാ കണ്‍വീനറുമായ പ്രഫ. ലോപ്പസ് മാത്യു ചീഫ് ഇലക്ടറല്‍ ഓഫീസര്‍ക്കും ജില്ലാ കളക്ടര്‍ക്കും വരണാധികാരിക്കും പരാതി നല്കി.
ആര്‍പി ആക്ടിലെ 123 (4), 126 വ്യവസ്ഥകളുടെ കടുത്ത ലംഘനമാണ് നടത്തിയിരിക്കുന്നതെന്നും ജനങ്ങളുടെ ഇടയില്‍ തെറ്റിദ്ധാരണ സൃഷ്ടിച്ച് മുതലെടുപ്പു നടത്താനുള്ള ശ്രമമാണിതെന്നും പ്രഫ. ലോപ്പസ് മാത്യു പരാതിയില്‍ പറയുന്നു.
പാലാ: മീനച്ചില്‍ പഞ്ചായത്തിലെ പൂവത്തോട് സൗത്ത്, നോര്‍ത്ത് ബൂത്ത് മേഖലകളിൽ ബിജെപി സ്ഥാനാര്‍ഥിക്കായി പണം വിതരണം ചെയ്തതായി ആരോപണം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പണം വിതരണം തടയണമെന്നും പണം പിടിച്ചെടുക്കണമെന്നും പ്രത്യേക നിരീക്ഷണസംഘത്തെ നിയോഗിക്കണമെന്നും എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ പ്രഫ. ലോപ്പസ് മാത്യു ഇലക്ഷന് കമ്മീഷനു പരാതി നല്കി.







