
കോട്ടയം: തിരഞ്ഞെടുപ്പ് പര്യടനത്തിന് ഇടവേള നൽകി ഹൃദയം മാറ്റിവെച്ച അരുൺ ഷാജിയെ ആശുപത്രിയിൽ സന്ദർശിച്ച് എൽഡി എഫ് സ്ഥാനാർഥി വി.എൻ വാസവൻ.
മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഹൃദയം മാറ്റിവെയ്‌ക്കൽ ശസ്‌ത്രക്രിയക്ക് ശേഷം സുഖംപ്രാപിച്ചുവരികയാണ് കുമരകം കുന്നത്തുകളത്തിൽ ഷാജി–രതിമോൾ ദമ്പതികളുടെ മകൻ അരുൺ ഷാജി (35).
വി എൻ വാസവന്റെ കുറിപ്പ്: “”അരുണിന്റെ ജീവൻ രക്ഷിക്കാൻ ഒരേ മനസോടെ കൂടെനിന്ന കോട്ടയം മെഡിക്കൽ കോളേജിലെ ഡോ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ ടീമിനോടും അവയവ കൈമാറ്റത്തിനായി എയർ ആംബുലൻസ് സൗകര്യം

Whatsapp Group 1 | Whatsapp Group 2 |Telegram Group
ശരവേഗത്തിൽ ഒരുക്കിത്തന്ന മുഖ്യമന്ത്രിയോടും ചികിത്സാ സഹായത്തിന് ആദ്യ ദിനം മുതൽ എന്നോടൊപ്പം നിന്നവരോടും അകമഴിഞ്ഞ് ധനസഹായം നൽകിയവരോടും എല്ലാത്തിനുമുപരി അരുണിനായി ഹൃദയം നൽകിയ തിരുവനന്തപുരം സ്വദേശിയായ കൃഷ്ണലാലിന്റെ കുടുംബത്തോടും നന്ദി അറിയിക്കുന്നു.
വഴിത്താരകളിൽ തടസമില്ലാതെ വാഹനത്തിന് വഴിയൊരുക്കിയ പൊലീസിനും നാട്ടുകാർക്കും നന്ദി അറിയിക്കുന്നു.രോഗാവസ്ഥയിൽ നിന്ന് ജീവിതത്തിലേക്ക് തിരികെ നടന്നുകയറുന്ന അരുണിന്റെ ആത്മവിശ്വാസം നമ്മെ ഓരോരുത്തരെയും പ്രചോദിപ്പിക്കുന്നതാണ്



