വഴിനീളെ സ്വീകരണം, ആവേശം വാനോളം; വി.എൻ വാസവന്റെ പര്യടനത്തിന് സമാപനം

Spread the love

കോട്ടയം: വികസനവഴിയിൽ കോട്ടയത്തെ നയിച്ച വി.എൻ വാസവനെ ഹൃദയത്തോടുചേർത്ത് അക്ഷരനഗരി.

video
play-sharp-fill

വിജയം ഉറപ്പിക്കുന്ന സ്വീകരണങ്ങളോടെ ജനമനസുകളിൽ ഇടം നേടിയാണ്‌ എൽഡിഎഫ്‌ സ്ഥാനാർഥി വി എൻ വാസവന്റെ പര്യടനത്തിന്‌ സമാപനം കുറിച്ചത്‌. അയ്‌മനം , ആർപ്പൂക്കര, അതിരമ്പുഴ കേന്ദ്രീകരിച്ചായിരുന്നു പ്രധാനമായും പ്രചരണം നടത്തിയത്‌.

എവിടെയും വൻ സ്വീകരണമായിരുന്നു സ്ഥാനാർഥിക്ക്‌ ലഭിച്ചത്‌. പേരെടുത്ത്‌ വിളിച്ചും പരിചയം പുതുക്കിയും ഒട്ടേറെ ആളുകൾ സ്ഥാനാർഥിയോടൊപ്പം നിന്നു. മണ്ഡലത്തിൽ നടപ്പിലാക്കിയ 4200 കോടി രൂപയുടെ വികസനമാണ്‌ നാട്ടിലെങ്ങും ചർച്ചയാവുന്നത്‌.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വികസനം തുടരുമെന്നതാണ്‌ സ്ഥാനാർഥിക്ക്‌ ലഭിക്കുന്ന സ്വീകാര്യത. മാധ്യമ സർവ്വേകൾ സ്ഥാനാർഥിയുടെ വിജയം മുൻപേ തന്നെ കുറിച്ചിരുന്നു. ആർപ്പൂക്കരയിൽ ഭവനസന്ദർനം നടത്തിയായിരുന്നു പ്രചാരണത്തിന്‌ തുടക്കം കുറിച്ചത്‌.

കുടയംപടിയിൽ ബ്യൂട്ടി പാർലർ ഉദ്‌ഘാടനം നടത്തി. അയ്‌മനത്ത്‌ ആരാധനാലയങ്ങൾ സന്ദർശിച്ചു. മരണാനന്ദര ചടങ്ങുകളിൽ പങ്കെടുത്തു.

തുടർന്ന്‌ തെള്ളകത്ത്‌ശ്ശേരി കുടുംബയോഗത്തിൽ പങ്കെടുത്തു. മാന്നാനം കവലയിൽ ഓട്ടോ തൊഴിലാളികളോട്‌ വോട്ട്‌ അഭ്യർഥിച്ചു.

അതുരമ്പുഴ സെന്റ്‌ മേരീസ്‌ ഫൊേന പള്ളി സന്ദർശിച്ചു. തുടർന്ന്‌ കുടംബയോഗങ്ങളിൽ പങ്കെടുത്തു. എൽഡിഎഫിന്റെ നേതൃത്വത്തിൽ ബൂത്ത്‌ തലങ്ങളിലുള്ള കുടുംബയോഗങ്ങൾ പൂർത്തീകരിച്ചു.