സൗദിയിൽ അഡ്മിനിസ്‌ട്രേറ്റീവ് മേഖലയിൽ നൂറു ശതമാനം സ്വദേശിവൽക്കരണം; 69 തസ്തികകളിൽ ഇനി പ്രവാസികൾക്ക് വിലക്ക്

Spread the love

റിയാദ്: സൗദി അറേബ്യയിലെ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന പ്രവാസികൾക്ക് വലിയ തിരിച്ചടി നൽകിക്കൊണ്ട് മാനവിഭവശേഷി സാമൂഹിക വികസന മന്ത്രാലയത്തിന്റെ പുതിയ ഉത്തരവ്.

video
play-sharp-fill

അഡ്മിനിസ്‌ട്രേറ്റീവ് സപ്പോർട്ട് വിഭാഗത്തിലെ 69 പുതിയ തൊഴിലുകളെ കൂടി ഉൾപ്പെടുത്തിക്കൊണ്ട് സ്വദേശിവൽക്കരണം (നിതാഖാത്) വ്യാപിപ്പിച്ചു. ഈ തസ്തികകളിൽ ഇനി മുതൽ 100 ശതമാനവും സൗദി പൗരന്മാരെ മാത്രമേ നിയമിക്കാവൂ.

ഏപ്രിൽ 5 മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വന്നു. പ്രവാസികൾ ധാരാളമായി ജോലി ചെയ്തിരുന്ന പല സുപ്രധാന തസ്തികകളും പുതിയ പട്ടികയിൽ ഉൾപ്പെട്ടതോടെ ആയിരക്കണക്കിന് വിദേശികൾക്ക് തൊഴിൽ നഷ്ടമാകുമെന്നോ അല്ലെങ്കിൽ ഈ തസ്തികകളിലേക്ക് പുതിയ വിസ ലഭിക്കില്ലെന്നോ ഉറപ്പായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സൗദി സ്റ്റാൻഡേർഡ് ക്ലാസിഫിക്കേഷൻ ഓഫ് ഒക്യുപ്പേഷൻസ് അംഗീകരിച്ചിട്ടുള്ള കൃത്യമായ നിർവചനങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ തസ്തികകൾ നിശ്ചയിച്ചിരിക്കുന്നത്. എച്ച്.ആർ മാനേജർ, സൈബർ സെക്യൂരിറ്റി മാനേജർ, ലേബർ ഇൻവെസ്റ്റിഗേറ്റർ, പ്രോട്ടോക്കോൾ മാനേജർ തുടങ്ങിയ ഉയർന്ന തസ്തികകളും ഇതിൽ ഉൾപ്പെടുന്നുണ്ട്.

കൂടാതെ പബ്ലിക് റിലേഷൻസ് എക്‌സ്‌പെർട്ട്, കോൺഫറൻസ് ആൻഡ് ഇവന്റ് പ്ലാനിംഗ് സ്‌പെഷ്യലിസ്റ്റ് തുടങ്ങിയ പ്രൊഫഷണൽ ജോലികളും ഇനി സ്വദേശികൾക്കായി മാത്രം പരിമിതപ്പെടുത്തും. ഒന്നു മുതൽ അതിലധികമോ ജീവനക്കാരുള്ള എല്ലാ സ്വകാര്യ സ്ഥാപനങ്ങൾക്കും ഈ നിയമം ബാധകമാണ്.