play-sharp-fill
വി മുരളീധരൻ ഇടപെടുന്ന കേസുകളിലെല്ലാം താനാണ് കാര്യങ്ങൾ നടത്തുന്നതെന്ന് സമ്പത്ത്: ഒടുവിൽ മഞ്ചു വാര്യരെയും രക്ഷപെടുത്തിയെന്ന് വാദം

വി മുരളീധരൻ ഇടപെടുന്ന കേസുകളിലെല്ലാം താനാണ് കാര്യങ്ങൾ നടത്തുന്നതെന്ന് സമ്പത്ത്: ഒടുവിൽ മഞ്ചു വാര്യരെയും രക്ഷപെടുത്തിയെന്ന് വാദം

ന്യൂഡൽഹി: കേരളത്തിലെ കേന്ദ്ര ഇടപെടലുകളുടെ ക്രെഡിറ്റിനായുള്ള പിടിവലിയിലാണ് സിപിഎം- ബിജെപി സംസ്ഥാന നേതൃത്വങ്ങൾ. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്റെ സ്വാധീനം മൂലം കേരളത്തിന് കിട്ടുന്ന സഹായങ്ങൾ എ സമ്പത്ത് തട്ടിയെടുക്കാൻ ശ്രമിക്കുകയാണെന്നാണ് ബിജെപിയുടെ പരാതി . ഇതിനായാണ് തെരെഞ്ഞെടുപ്പിൽ പരാജയപ്പെട്ടിട്ടും കേരള ഹൗസ് സ്പെഷ്യല്‍ ഓഫീസര്‍ എന്ന തസ്തിക നൽകി സമ്പത്തിനെ സിപിഎം ഡൽഹിയിലേക്ക് അയച്ചിരിക്കുന്നതെന്നാണ് ബിജെപി ആരോപിക്കുന്നത്.

ഇപ്പോഴിതാ നടി മഞ്ചു വാര്യരെ ഹിമാചൽ പ്രദേശിലെ പ്രളയത്തിൽ നിന്നും രക്ഷിച്ചതും താനാണെന്ന വാദവുമായി സമ്പത്ത് രംഗത്തെത്തിയിട്ടുണ്ട്. മഞ്ചുവും സംഘവും കുടുങ്ങിക്കിടന്ന കാര്യം അറിഞ്ഞ സമ്പത്ത് ഹിമാചൽ പ്രദേശ് സർക്കാരുമായി സംസാരിച്ചാണ് മഞ്ചുവിനെ രക്ഷിച്ചെന്നാണ് സമ്പത്തിന്റെ വാദം. ഇതോടെ മഞ്ചുവിനെ രക്ഷിച്ചതും സമ്പത്താണെന്ന തരത്തിൽ സിപിഎം പ്രചാരണം നടത്തുന്നുവെന്നാണ് ബിജെപി പറയുന്നത്.


എന്നാൽ ഹിമാചലിലെ ഛത്രുവില്‍ കുടുങ്ങിയ ഇവരെ മണാലിയിലേയ്ക്ക് സുരക്ഷിതരായി മാറ്റിയത് വി മുരളീധരന്റെ ഇടപെടലിലാണ്. ഇവര്‍ക്ക് ആവശ്യത്തിന് ഭക്ഷണമടക്കം എത്തിച്ചു നല്‍കുകയും ചെയ്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരളത്തിലേക്ക് പ്രളയകാലത്തു വന്ന മരുന്നുകൾ സംസ്ഥാനത്ത് എത്തിച്ചത് താനാണെന്ന അവകാശവാദവുമായി എ സമ്പത്ത് രംഗത്ത് വന്നിരുന്നു. പ്രളയദുരിതാശ്വാസവുമായി ബന്ധപ്പെട്ട് കേരളത്തിനു കേന്ദ്രത്തിന്റെ സഹായമായി 22.45 ടണ്‍ മരുന്നുകളാണ് സംസ്ഥാനത്തിനായി നല്‍കിയത്. ഇതിനായുള്ള നടപടികൾക്കായി മുൻ കൈയ്യെടുത്ത് ചർച്ചകൾ നടത്തിയത് കേന്ദ്ര മന്ത്രി വി മുരളീധരനാണ്.

ഈ ചര്‍ച്ചകള്‍ നടത്തിയപ്പോഴൊന്നും കേരള ഹൗസ് സ്‌പെഷ്യല്‍ ഓഫീസറെന്ന് അവകാശപ്പെടുന്ന സമ്പത്ത് ഡല്‍ഹിയില്‍ എത്തിയിരുന്നില്ല . പതിമൂന്നിനാണ് സമ്പത്ത് ഡല്‍ഹിയില്‍ ചാര്‍ജ് എടുത്തത്. അതിന് മുമ്പ് തന്നെ മരുന്നുകള്‍ക്കുള്ള ഓര്‍ഡര്‍ ആരോഗ്യകുടുംബക്ഷേമ മന്ത്രാലയം പുറത്തിറക്കിയിരുന്നു.

കേന്ദ്രസര്‍ക്കാര്‍ ഇടപെടലുകളുടെ ക്രെഡിറ്റെടുക്കാന്‍ വേണ്ടി എ സമ്പത്ത് ശ്രമിക്കുന്ന കാഴ്ചയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്. പുതിയ ഒരു തസ്തിക ഉണ്ടാക്കി സമ്പത്തിനെ നിയോഗിച്ചിരിക്കുന്നത് വി മുരളീധരന്റെ കേരളത്തിലെ ഇമേജ് തകർക്കാനാണെന്നാണ് ബിജെപി പ്രവർത്തകരുടെ ആരോപണം. വി മുരളീധരൻ ഇടപെട്ടു നടത്തുന്ന കാര്യങ്ങളെല്ലാം എട്ടുകാലി മമ്മൂഞ്ഞു കളിച്ച് സമ്പത്തിന്റെ പേരിലാക്കുകയാണ് സഖാക്കളും കേരള സർക്കാരും ചെയ്യുന്നതെന്നാണ് ഇവരുടെ പ്രധാന ആരോപണം.

കേരളത്തിലേക്ക് പ്രളയകാലത്തു വന്ന മരുന്നുകൾ സമ്പത്ത് പദവിയേൽക്കുന്നതിനു മുന്നേ തന്നെ അനുവദിച്ച കാര്യം അന്ന് തന്നെ മുരളീധരൻ ഫേസ്‌ബുക്കിൽ കുറിച്ചിരുന്നു. . പ്രളയദുരിതാശ്വാസവുമായി ബന്ധപ്പെട്ട് കേരളത്തിനു കേന്ദ്രത്തിന്റെ സഹായമായി 22.45 ടണ്‍ മരുന്നുകളാണ് സംസ്ഥാനത്തിനായി നല്‍കിയത്. ഇതില്‍ ആദ്യ ഘട്ടമായി ആറു ടണ്‍ മരുന്നുകള്‍ രാവിലെ കൊച്ചിയിലെത്തിയിരുന്നു. കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയമാണ് സംസ്ഥാനത്തിന്റെ അഭ്യര്‍ത്ഥനപ്രകാരം മരുന്നുകള്‍ ലഭ്യമാക്കുന്നത്.