കോട്ടയം ചർച്ച ചെയ്യുന്നു..! വികസനം വേണം അനിൽകുമാർ വരണം; കോട്ടയത്തിന്റെ സമഗ്രവികസനത്തിനുള്ള വികസനരേഖയുമായി എൽഡിഎഫ് സ്ഥാനാർഥി അഡ്വ. കെ അനിൽകുമാർ നടത്തുന്ന പ്രചാരണം ശ്രദ്ധേയമാകുന്നു

Spread the love

കോട്ടയം: കോട്ടയത്തിന്റെ സമഗ്രവികസനത്തിന് സാധ്യമാകുന്ന വികസനരേഖയുമായി ഇട തുമുന്നണി സ്ഥാനാർഥി അഡ്വ. കെ അനിൽകുമാർ നടത്തുന്ന പ്രചാരണം ശ്രദ്ധേയമാകുന്നു.

video
play-sharp-fill

കോട്ടയത്തെ റോഡുകളുടെയും ബൈപാസുകളുടെയും ഫ്ളൈ ഓവറുകളുടെയും അടക്കമുള്ള നിർമാണത്തിൽ പുതിയ സമീപനം സ്വീകരിക്കുമെന്നു പറയുന്ന വികസനരേഖ ജനങ്ങൾ ചർച്ചചെയ്തു തുടങ്ങി.
നഗരത്തിലെ ഗതാഗതക്കുരുക്കിന് നാളിതുവരെയായി ഒരു പരിഹാരവും ഉണ്ടാകാതെ വന്നതോടെ അനിൽകുമാർ മുന്നോട്ടു വെക്കുന്ന പ്രകടനപത്രിക ഏറെ പ്രതീക്ഷയോടെയാണ് ജനങ്ങൾ നോക്കിക്കാണുന്നത്.

ഈ വികസന കാര്യങ്ങൾ മുന്നോട്ട് വെച്ചാണ് എൽഡിഎഫ് സ്ഥാനാർഥി അനിൽകുമാർ വോട്ടഭ്യർഥിക്കുന്നത്. ഈസ്റ്റർ ദിനത്തിലും തിരക്കിലായിരുന്നു സ്ഥാനാർഥി. ഞായർ രാവിലെ വിവിധ പള്ളികളിലും ആരാധനാലയങ്ങളിലും സന്ദർശിച്ച സ്ഥാനാർഥി വിശ്വാസികളോട് വോട്ടഭ്യർഥിച്ചു. തുടർന്ന് മാങ്ങാനുത്തുള്ള വീടുകൾ സന്തർശിച്ചു വോട്ടഭ്യർഥിച്ചു. ഇവിടെ കുടുംബയോഗങ്ങളിലും പങ്കെടുത്തു സംസാരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചിലകല്യാണങ്ങളിലും സ്ഥാനാർഥി പങ്കെടുത്തു. പിന്നീട് കഞ്ഞിക്കുഴി, പനച്ചിക്കാട്, വടവാതൂർ, പാക്കിൽ ഭാഗങ്ങളിൽ വീടുകൾ സന്ദർശിച്ച് വോട്ടഭ്യർഥിച്ചു. ഇറഞ്ഞാൽ വേമ്പിൻകുളങ്ങര അമ്പലത്തിൽ സപ്‌താഹ ചടങ്ങിനെത്തിയവരെ കണ്ടു. ചില മരണവീടുകളിലും സന്ദർശനം നടത്തി.