കുന്നംകുളം – പട്ടാമ്പി റോഡില്‍ കെഎസ്‌ആര്‍ടിസി ബസിന് തീപിടിച്ചു; യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Spread the love

തൃശൂര്‍: കുന്നംകുളം-പട്ടാമ്പി റോഡില്‍ കെഎസ്‌ആര്‍ടിസി ബസിന് തീപിടിച്ചു.

video
play-sharp-fill

യാത്രക്കാര്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
പറേംപാടം വിക്ടറി ബാറിന് സമീപം വെച്ചായിരുന്നു സംഭവം. ബസിനുള്ളില്‍ നിന്ന് പുക ഉയരുന്നത് കണ്ടയുടനെ ഡ്രൈവര്‍ വണ്ടി നിര്‍ത്തുകയും യാത്രക്കാരെ പുറത്തിറക്കുകയും ചെയ്തതിനാല്‍ വലിയൊരു അപകടം ഒഴിവാകുകയായിരുന്നു.

കെഎസ്‌ആര്‍ടിസിയുടെ അഡീഷണല്‍ സര്‍വീസ് ആയി ഓടിക്കൊണ്ടിരുന്ന ബസിനാണ് തീപിടിച്ചത്. അപകടസമയത്ത് ബസിനുള്ളില്‍ കുറഞ്ഞ എണ്ണം യാത്രക്കാര്‍ മാത്രമാണ് ഉണ്ടായിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുക ഉയര്‍ന്നതോടെ ജാഗ്രത പാലിച്ച ജീവനക്കാര്‍ യാത്രക്കാരെ സുരക്ഷിതമായി പുറത്തെത്തിച്ചു. ആര്‍ക്കും പരിക്കുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.