play-sharp-fill
വഫ പറഞ്ഞത് മുഴുവൻ പെരുങ്കള്ളങ്ങൾ: മാധ്യമപ്രവർത്തകനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസ് നിർണ്ണായക വഴിത്തിരിവിൽ; കൊലപാതകത്തിന് പിന്നിലെ ദുരൂഹ കാരണങ്ങൾ കണ്ടെത്താൻ പൊലീസ്; നിർണ്ണായകമാകുക കെ.എം ബഷീറിന്റെ മൊബൈൽ ഫോൺ

വഫ പറഞ്ഞത് മുഴുവൻ പെരുങ്കള്ളങ്ങൾ: മാധ്യമപ്രവർത്തകനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസ് നിർണ്ണായക വഴിത്തിരിവിൽ; കൊലപാതകത്തിന് പിന്നിലെ ദുരൂഹ കാരണങ്ങൾ കണ്ടെത്താൻ പൊലീസ്; നിർണ്ണായകമാകുക കെ.എം ബഷീറിന്റെ മൊബൈൽ ഫോൺ

ക്രൈം ഡെസ്‌ക്

തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ.എം ബഷീറിനെ ഐ.എ.എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമൻ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ നിർണ്ണായകമായ ട്വിസ്റ്റ്. കേസിൽ ശ്രീറാമിനൊപ്പമുണ്ടായിരുന്ന വഫയുടെ കുടുംബ ബന്ധത്തിലുണ്ടായ വിള്ളലുകളാണ് ഇപ്പോൾ കേസിൽ നിർണ്ണായകമായ ട്വിസ്റ്റിലേയ്ക്ക് എത്തിക്കുന്നത്. വഫയുടെ ഭർത്താവ് കഴിഞ്ഞ ദിവസം അയച്ച വിവാഹമോചന ഹർജിയിൽ ഗുരുതരമായ ആരോപണങ്ങളാണ് ഇദ്ദേഹം ഉയർത്തിരിയിക്കുന്നത്. ഇതോടെയാണ് കേസിൽ നിർണ്ണായക ട്വിസ്റ്റ് സംഭവിക്കുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്
നിലവിലെ സാഹചര്യത്തിൽ കെ.എം ബഷീറിന്റെ മൊബൈൽ ഫോൺ എവിടെ എന്ന മില്യൺ ഡോളർ ചോദ്യമാണ് ഉയരുന്നത്. ബഷീറിന്റെ മൊബൈൽ ഫോണിനുള്ളിൽ വഫയെയും ശ്രീറാമിനെയും സംബന്ധിക്കുന്ന എന്തെങ്കിലും രഹസ്യങ്ങളുണ്ടായിരുന്നോ എന്ന സംശയമാണ് ബലപ്പെടുന്നത്. ഈ രഹസ്യങ്ങൾ കൈവശപ്പെടുത്താൻ വേണ്ടി ശ്രീറാം പിൻതുടർന്ന് പിടികൂടാനുളള ശ്രമത്തിനിടെ മനപൂർവം ഉണ്ടായ അപകടമാണോ ഇത് എന്ന സംശയവും വിവിധ കോണുകളിൽ നിന്നും ഉയരുന്നുണ്ട്.
തിരുവനന്തപുരം നഗരത്തിലെ വീതിയേറിയ റോഡിലൂടെ അതിവേഗം കാർ കുതിച്ചു പാഞ്ഞത് തന്നെ എന്തെങ്കിലും പ്രത്യേക ലക്ഷ്യത്തോടെയാണെന്ന സംശയമാണ് ഉയരുന്നത്. ഈ സാഹചര്യത്തിൽ കൃത്യമായ അന്വേഷണത്തിലൂടെ മാത്രമേ വിഷയത്തില സത്യം പുറത്ത് വരൂ.


വഫയ്‌ക്കെതിരെ ഭർത്താവ് നൽകിയ
വിവാഹമോചന ഹർജി ഇങ്ങനെ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇസ്ലാമികമല്ലാത്ത ജീവിതരീതി, തന്റെ വാക്കുകൾ മുഖവിലയ്ക്കെടുക്കാതെയും പരസ്പരം ആലോചിക്കാതെയും കുടുംബകാര്യങ്ങളിൽ തീരുമാനമെടുക്കൽ, അന്യപുരുഷന്മാരുമായി നിശാക്ലാബുകളിലെ ഉല്ലാസ ജീവിതം, പരപുരുഷ ബന്ധം, ഗർഭ മലസിപ്പിക്കൽ , തനിക്ക് പൂർണമായും ലൈംഗിക ബന്ധം നിഷേധിച്ചു. അനുമതിയില്ലാതെയുള്ള വിദേശയാത്രകൾ, തന്റെ ചെലവിൽ വാങ്ങിയ കാർ സ്വന്തംപേരിൽ രജിസ്റ്റർ ചെയ്ത് ഇഷ്ടാനുസരണം രഹസ്യയാത്രകൾ, യു.എ.ഇയിൽ താമസിക്കുമ്‌ബോൾ താൻ ജോലി ആവശ്യത്തിനും മകൾ പഠനത്തിനും പോയി കഴിഞ്ഞാൽ താമസ സ്ഥലത്ത് അന്യപുരുഷന്മാർ എത്തിയിരുന്നു തുടങ്ങി നിരവധി ഗുരുതര ആരോപണങ്ങളാണ് ഫിറോസ് അയച്ച കത്തിൽ ആരോപിക്കുന്നത്.

വഫയുടെ സ്വദേശമായ നവായികുളത്തെ മഹല്ല് കമ്മിറ്റിയായ വെള്ളൂർകോണം മുസ്ലിം ജമാഅത്തിനും വഫയുടെ മാതാപിതാക്കൾക്കും വക്കീൽ നോട്ടീസിന്റെ പകർപ്പ് അയച്ചിട്ടുണ്ട്. സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിൽ വഫ പറഞ്ഞ കാര്യങ്ങൾ അപ്പാടെ തള്ളിക്കളയുന്നതാണ് ഫിറോസിന്റെ കത്തിലെ വിവരങ്ങൾ. നോട്ടീസ് ലഭിച്ച് 14 ദിവസത്തിനുള്ളിൽ മറുപടി നൽകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. വിവാഹജീവിതം ആരംഭിച്ചത് മുതൽ അപകടം നടന്ന ദിവസം വരെയുള്ള, വഫയുമായി ബന്ധപ്പെട്ട സംഭവങ്ങൾ നോട്ടീസിൽ വിശദീകരിക്കുന്നുണ്ട്.