
കോട്ടയം: ഈസ്റ്റര്‍, വിഷു അവധിക്കാലത്ത് ചെന്നൈയില്‍നിന്നു നാട്ടിലേക്കെത്താനും തിരികെ ചെന്നൈയിലേക്കു പോകാനും സ്പെഷല്‍ ട്രെയിനുകളുമായി റെയില്‍വേ. കോട്ടയംവഴി ചെന്നൈ, എസ്എസ്എസ് ഹൂബള്ളി, സന്ത്രഗാച്ചി എന്നിവിടങ്ങളില്‍നിന്നും തിരിച്ചും പ്രത്യേക ട്രെയിന്‍ സര്‍വീസ്. ട്രെയിന്‍ നമ്പര്‍ 06113/06114 ഒഴിച്ചുള്ളവ രണ്ട് മാസവും സര്‍വീസ് നടത്തും.
ട്രെയിന്‍ നമ്പര്‍ 06114 നോര്‍ത്ത്-ചെന്നൈ എഗ്മോര്‍ സ്പെഷല്‍ ഇന്നു വൈകുന്നേരം 5.15നു തിരുവനന്തപുരം നോര്‍ത്തില്‍നിന്നു പുറപ്പെട്ട് അടുത്തദിവസം രാവിലെ 11.30നു ചെന്നൈ എഗ്മോറില്‍ എത്തും. കൊല്ലം, കായംകുളം, മാവേലിക്കര, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, എറണാകുളം ടൗണ്‍, ആലുവ, തൃശൂര്‍, പാലക്കാട് എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാകും.
ട്രെയിന്‍ നമ്പര്‍ 06081 തിരുവനന്തപുരം നോര്‍ത്ത് – സാന്ത്രഗാച്ചി സ്പെഷല്‍ ജൂണ്‍ അഞ്ചു വരെ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 2.15നു തിരുവനന്തപുരം നോര്‍ത്തില്‍നിന്നു പുറപ്പെട്ട് ഞായറാഴ്ച ഉച്ചകഴിഞ്ഞ് 1.45ന് സാന്ത്രാഗച്ചിയിലെത്തും. കൊല്ലം, കായംകുളം, മാവേലിക്കര, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, എറണാകുളം ടൗണ്‍, ആലുവ, തൃശൂര്‍, പാലക്കാട് എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാകും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ട്രെയിന്‍ നമ്പര്‍ 06082 സന്ത്രാഗച്ചി-തിരുവനന്തപുരം നോര്‍ത്ത് സ്പെഷല്‍ ആറു മുതല്‍ ജൂണ്‍ എട്ടു വരെ തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2.15ന് സന്ത്രാഗച്ചിയില്നിന്നു പുറപ്പെട്ട് ബുധനാഴ്ച രാവിലെ 9.55നു തിരുവനന്തപുരം നോര്‍ത്തില്‍ എത്തും.
പാലക്കാട്, തൃശൂര്‍, കോട്ടയം, ആലുവ, എറണാകുളം ടൗണ്‍, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂര്‍, മാവേലിക്കര, കായംകുളം, കൊല്ലം എന്നിവിടങ്ങളില്‍ സ്റ്റോപ്പുകളുണ്ടാകും.



