Spread the love

തിരുവനന്തപുരം: കേരളത്തില്‍ ബിജെപി നിർണായക ശക്തിയാകുമെന്ന് എൻഡിഎ സ്ഥാനാർത്ഥി വി മുരളീധരൻ.

video
play-sharp-fill

അടുത്തത് ബിജെപിയുടെ സ്വാധീനം പ്രകടമാകുന്ന സഭയായിരിക്കുമെന്നും എല്ലാ ഭാഗത്തുനിന്നും അടിയൊഴുക്കുകളുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
കഴക്കൂട്ടത്തെ എൻഡിഎ സ്ഥാനാർത്ഥിയാണ് വി മുരളീധരൻ.

കഴക്കൂട്ടവുമായി ആഴത്തിലുള്ള ബന്ധമാണുള്ളത്. ഇവിടെ വിജയം സുനിശ്ചിതമാണ്. മണ്ഡലത്തില്‍ കുടിവെള്ള ക്ഷാമം രൂക്ഷമാണ്. കൂടാതെ ഇടറോഡുകളുടെ അവസ്ഥ ശോചനീയവുമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നേമവും കഴക്കൂട്ടവും ബിജെപി പിടിക്കും. കഴക്കൂട്ടത്ത് ശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നത്. ബിജെപി കേരളത്തില്‍ നിർണായക ശക്തിയായി മാറുകയും ചെയ്യും.

അടുത്തത് ബിജെപിയുടെ സ്വാധീനം പ്രകടമാകുന്ന സഭയായിരിക്കുമെന്നും വി മുരളീധരൻ പറഞ്ഞു. സിപിഎമ്മിനുള്ളില്‍ പ്രശ്നങ്ങള്‍ വളരെ രൂക്ഷമാണ്. ഭരണത്തില്‍ എല്‍ഡിഎഫ് വരരുതെന്ന് ഒരു വിഭാഗം സിപിഎം പ്രവർത്തകർ ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.