മലപ്പുറത്ത് വച്ച് ശശി തരൂരിന് നേരെ കയ്യേറ്റ ശ്രമം; വാഹനം തടഞ്ഞ് ​ഗൺമാനെ മർദിച്ചു, അക്രമി സംഘമെത്തിയത് ബൈക്കിൽ

Spread the love

ഡോ.ശശി തരൂർ എംപിക്ക് നേരെ കയ്യേറ്റ ശ്രമം. മലപ്പുറം വണ്ടൂരിൽ വച്ചാണ് കയ്യേറ്റ ശ്രമമുണ്ടായത്. പിന്നാലെ അദ്ദേഹത്തിന്റെ ഗൺമാന് പരുക്കേറ്റു. ബൈക്കിലെത്തിയ സംഘം വാഹനം തടഞ്ഞാണ് മർദിച്ചത്. സംഭവത്തിൽ അഞ്ച് പേർക്കെതിരെ കേസ് എടുത്തു. വണ്ടൂർ ചെള്ളിതോട് വെച്ച് വൈകിട്ട് 7 മണിയോടെയാണ് സംഭവം. എപി അനിൽകുമാറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി വണ്ടൂരിലേക്ക് വരികയായിരുന്നു ശശി തരൂർ. അപ്പോഴാണ് ബൈക്കിൽ എത്തിയ സംഘം വാഹനം തടഞ്ഞു നിർത്തി ആദ്യം അസഭ്യം പറഞ്ഞത്. പിന്നാലെ ഗൺമാനെ മർദിക്കുകയും ചെയ്തു. ഗൺമാന്റെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ശശി തരൂരിന്റെ കാറിനെ പിന്തുടര്‍ന്നെത്തിയാണ് സംഘം ആക്രമിച്ചത്.

video
play-sharp-fill