
വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി ഹാട്രിക്ക് വിജയം നേടുമെന്ന് എൻസിപി(എസ്) സംസ്ഥാന ജനറൽ സെക്രട്ടറി കെആർ രാജൻ. പുതുപ്പള്ളിയിലെ എൽഡിഎഫ് സ്ഥാനാർത്ഥി കെഎം രാധാകൃഷ്ണൻ്റെ വിജയത്തിനായി ചേർന്ന എൻസിപി(എസ്) പുതുപ്പള്ളി നിയോജക മണ്ഡലം നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു കെആർ രാജൻ. കേന്ദ്രഗവൺമെൻ്റ് സാമ്പത്തികമായി ഞെരുക്കിയിട്ടും ജനക്ഷേമകരമായ പദ്ധതികൾ നടപ്പാക്കിയും സംസ്ഥാനത്തിൻ്റെ വികസനവും പുരോഗതിയും മാത്രം ലക്ഷ്യമിട്ടാണ് ഈ സർക്കാർ പ്രവർത്തിച്ചതെന്നും, ഇടതുപക്ഷ ജനാധിപത്യമുന്നണി മൂന്നാം തവണയും അധികാരത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യ -വിദ്യാഭ്യാസ- പൊതു ഗതാഗത രംഗങ്ങളിലെ കേരളത്തിൻ്റെ വളർച്ച സമാനതകളില്ലാത്തതാണെന്നും മതസൗഹാർദവും സമാധാനവും ആഗ്രഹിക്കുന്ന ജനങ്ങൾ വീണ്ടും ഇടതുപക്ഷ മുന്നണിയെ അധികാരത്തിലെത്തിക്കുമെന്നും കെആർ രാജൻ കൂട്ടിച്ചേർത്തു.
പരിപാടിയിൽ നിയോജക മണ്ഡലം പ്രസിഡൻ്റ് മാത്യു പാമ്പാടി അധ്യക്ഷത വഹിച്ചു. യോഗത്തിൽ ജില്ലാ സെക്രട്ടറിമാരായ ബാബു കപ്പക്കാല,റെജി കൂരോപ്പട, രാധാകൃഷ്ണൻ ഓണമ്പിള്ളി, കെകെ രാജശേഖര പണിക്കർ, മീനടം ഗോപാലകൃഷ്ണൻ, സിസി ജോസഫ്, എബിസൺ കൂരോപ്പട, വിജയകുമാർ, ബിജു തോമസ് , ബാബു അയർക്കുന്നം, ദീപു പുതുപ്പള്ളി, സോമൻ കൂരോപ്പട എന്നിവർ പ്രസംഗിച്ചു.


