
കുമരകം: കുമരകത്തിന്റെ ക്രിക്കറ്റ് ലഹരിക്ക് ആവേശം പകർന്ന് കുമരകം മാസ്റ്റേഴ്സ് കപ്പ് ക്രിക്കറ്റ് ലീഗ് രണ്ടാം സീസൺ മെയ് 8, 9, 10 തീയതികളിൽ കുമരകം ഹൈസ്‌കൂൾ മൈതാനിയിൽ നടക്കും.
3 ദിവസം കുമരകം ക്രിക്കറ്റിന്റെ ആവേശത്തിലായിരിക്കും. 40 വയസ്സിന് മുകളിൽ പ്രായമുള്ളവരുടെ കൂട്ടായ്മയായ ‘കുമരകം മാസ്റ്റേഴ്സ് ക്ലബ്’ സംഘടിപ്പിക്കുന്ന ടൂർണമെന്റിൽ 12 ടീമുകളിലായി 180-ഓളം താരങ്ങൾ പങ്കെടുക്കും.
മെയ് 7-ന് വൈകുന്നേരം നടക്കുന്ന റോഡ് ഷോയോടെയും ഉദ്ഘാടന സമ്മേളനത്തോടെയും കായിക മാമാങ്കത്തിന് തുടക്കമാകും. ഉദ്ഘാടനത്തോടനുബന്ധിച്ച് ഡി.ജെ മ്യൂസിക് നൈറ്റും സംഘടിപ്പിച്ചിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മെയ് 8-ന് രാവിലെ 7 മണി മുതൽ മത്സരങ്ങൾ ആരംഭിക്കും. മെയ് 10-ന് വൈകുന്നേരമാണ് ഫൈനൽ മത്സരങ്ങൾ .
വിജയികൾക്കായി പുത്തൻകളം ജോസ് & മേരി മെമ്മോറിയൽ ട്രോഫി, സഞ്ജു
സത്യൻ മെമ്മോറിയൽ ട്രോഫി, ബിജുമോൻ പി.വി മെമ്മോറിയൽ ട്രോഫി എന്നിവ സമ്മാനിക്കും. മൈതാനത്ത് എൽ.ഇ.ഡി വാളും യൂട്യൂബ്, ഫേസ്ബുക്ക് വഴി തത്സമയ സംപ്രേഷണവും ഉൾപ്പെടെയുള്ള നൂതന സാങ്കേതിക സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.







