
പഞ്ചാബ് ആന്റ് സിന്ധ ബാങ്കിന് കീഴില്‍ ലോക്കല്‍ ബാങ്ക് ഓഫീസര്‍ റിക്രൂട്ട്‌മെന്റ് നടക്കുന്നു. ആകെ ആയിരം ഒഴിവുകൡലേക്ക് നടക്കുന്ന റിക്രൂട്ട്‌മെന്റിന് ഉദ്യോഗാര്‍ഥികള്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. അവസാന തീയതി ഏപ്രില്‍ 20.
തസ്തികയും ഒഴിവുകളും
പഞ്ചാബ് ആന്റ് സിന്ധ് ബാങ്ക് ലോക്കല്‍ ബാങ്ക് ഓഫിസര്‍ (എല്‍ബിഒ) റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകള്‍ 1000. കേരളത്തില്‍ 10 ഒഴിവുകളാണ് വന്നിട്ടുള്ളത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രായപരിധി
20 വയസുമുതല്‍ 30 വയസുവരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ 02.03.1996നും 01.03.2006നും ഇടയില്‍ ജനിച്ചവരായിരിക്കണം. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവ് അനുവദിക്കും.
യോഗ്യത
ഏതെങ്കിലും വിഷയത്തില്‍ ഡിഗ്രി പൂര്‍ത്തിയാക്കിയിരിക്കണം. അല്ലെങ്കില്‍ തത്തുല്യ യോഗ്യത.
സെലക്ഷന്‍
എഴുത്ത് പരീക്ഷ, പേഴ്‌സണല്‍ ഇന്റര്‍വ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. ഉദ്യോഗാര്‍ഥികള്‍ പ്രാദേശിക ഭാഷ പരിജ്ഞാനം ആവശ്യമാണ്.
ശമ്പളം
തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 48,480 രൂപമുതല്‍ 85920 രൂപവരെ ശമ്പളം ലഭിക്കം.
അപേക്ഷ ഫീസ്
ജനറല്‍, ഒബിസി വിഭാഗക്കാര്‍ക്ക് 850 രൂപയും, എസ്.സി, എസ്.ടി, ഭിന്നശേഷിക്കാര്‍ക്ക് 175 രൂപയുമാണ് അപേക്ഷ ഫീസ്.
അപേക്ഷിക്കേണ്ട വിധം
താല്‍പര്യമുള്ളവര്‍ പഞ്ചാബ് ആന്റ് സിന്ധ് ബാങ്കിന്റെ ഒഫീഷ്യല്‍ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം എല്‍ബിഒ റിക്രൂട്ട്‌മെന്റ് തിരഞ്ഞെടുത്ത് വായിച്ച് മനസിലാക്കുക. ശേഷം തന്നിരിക്കുന്ന അപേക്ഷ ലിങ്ക് മുഖേന അപേക്ഷ പൂര്‍ത്തിയാക്കുക. അവസാന തീയതി ഏപ്രില്‍ 20.
അപേക്ഷ: https://ibpsreg.ibps.in/psbmar26/
വിജ്ഞാപനം: Click



