
പാലാ: യുഡിഎഫ് അധികാരത്തിൽ എത്തുന്നതോടെ സംസ്ഥാനത്തുണ്ടാകാൻ പോകുന്നത് വികസനത്തിന്റെ സുവർണ്ണ നാളുകൾ ആകുമെന്നും അത് ജനപക്ഷ വികസനത്തിന്റെ പുതിയ മാതൃക രാജ്യത്തിനും ലോകത്തിനു മുൻപിൽ തുറക്കുമെന്നും യുഡിഎഫ് സ്ഥാനാർത്ഥിയും പാലാ എംഎൽഎയുമായ മാണിസി കാപ്പൻ. സാധാരണക്കാരിൽ സാധാരണക്കാരായവരുടെ ജീവിത നിലവാരം ഉയർത്തുക എന്ന ലക്ഷ്യത്തോടെയാകും പാലായെ താൻ മുന്നോട്ടു നയിക്കുക എന്നും കാപ്പൻ വ്യക്തമാക്കി.
നഗര കേന്ദ്രീകൃത വികസനം അല്ല മറിച്ച് ഗ്രാമങ്ങളെ നഗരങ്ങൾ ആക്കുന്ന ദീർഘവീക്ഷണമുള്ള വികസന സങ്കൽപ്പങ്ങളാണ് പാലായ്ക്ക് വേണ്ടി യുഡിഎഫ് ആവിഷ്ക്കാരിക്കാനിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിയോജകമണ്ഡലം പര്യടനത്തിനിടെ പ്രവർത്തകരെയും വോട്ടർമാരെയും അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു എംഎൽഎ.
യുഡിഎഫ് സ്ഥാനാർത്ഥിയുടെ തലപ്പലം, ഭരണങ്ങാനം പഞ്ചായത്തുകളിലെ പര്യടനം ഇന്ന് പൂർത്തിയായി. പെസഹാ വ്യാഴവും ദുഃഖവെള്ളിയും യുഡിഎഫ് പരസ്യപ്രചരണത്തിന് അവധി നൽകിയിട്ടുണ്ട്. മണ്ഡല പര്യടനത്തിന് യുഡിഎഫ് നേതാക്കളായ ജോയി എബ്രഹാം,
ബിജു പുന്നന്താനം,പ്രൊഫ.സതീശ് ചൊള്ളാനി, ജോയി സ്കറിയ, , ആർ പ്രേംജി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കുര്യാക്കോസ് പടവൻ ,സന്തോഷ് കാവുകാട്ട് , ജോർജ് പുളിങ്കാട്, ആർ.സജീവ്, ടോമി പൊരിയത്ത്, ജോസ് പ്ലാക്കൂട്ടം, സാബു അവുസേപ്പറമ്പിൽ, ശ്രീകല, ഗോപാലകൃഷ്ണൻ നായർ, അനസ് മുഹമ്മദ് ,ജോമി ബെന്നി, ഉണ്ണികുളപ്പുറം,വിനോദ് വേരനാനി, തോമസ് കിഴക്കേക്കര, ജിമ്മി വാഴം പ്ലാക്കൽ ,ഡിജു സെബാസ്റ്റ്യൻ ,ജോയി ജോസഫ്, മാർട്ടിൻ കോലടി,
ജിജി ഈറ്റക്കകുന്നേൽ, അപ്പച്ചൻ മുതലക്കുഴി , സജീവൻ , അനുപമ വിശ്വനാഥ്,
എൽസമ്മ ഇളംതോട്ടം ,എൽസി, സൗമ്യ എം പി , അജ്ഞലി ആനന്ദ്, ആൻസി വില്ലന്താനം, സന്തോഷ് സെൻ തേക്കുംകാട്ടിൽ , സണ്ണി സക്കറിയാസ്, തുടങ്ങിയവർ
നേതൃത്വം കൊടുത്തു.



