
കോട്ടയം: മെത്രാന്മാരുടെ അഭിപ്രായങ്ങള്‍ കോണ്‍ഗ്രസ് മുതലെടുക്കുന്നതായും മെത്രാന്മാര് കോണ്‍ഗ്രസിന് വേണ്ടി പണിയെടുക്കുന്നു എന്ന് തനിക്ക് അഭിപ്രായമില്ലെന്നും പാലായിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഷോണ്‍ ജോര്‍ജ്.
ചങ്ങനാശ്ശേരി ബിഷപ്പ് തോമസ് തറയിലിന്റെ പ്രസ്താവന ഈ രീതിയില്‍ വളച്ചൊടിച്ചെന്നും അദ്ദേഹത്തിന് വ്യക്തത വരുത്തേണ്ടി വന്നത് അതുകൊണ്ടാണെന്നും ഷോണ്‍ പറഞ്ഞു.
പി.സി. ജോര്‍ജ് പറയുന്നത് അദ്ദേഹത്തിന്റെ അഭിപ്രായമാണെന്നും അക്കാര്യത്തില്‍ പ്രതികരണം നടത്തേണ്ടത് അദ്ദേഹമാണെന്നും ഷോണ്‍ ജോര്‍ജ് പറഞ്ഞു. തനിക്ക് ഈ അഭിപ്രായം ഇല്ലെന്നും പറഞ്ഞു. പലപ്പോഴും സഭയെ ബാധിക്കുന്ന പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍ കോണ്‍ഗ്രസ് അത് മുതലെടുക്കാന്‍ ശ്രമിക്കുന്നത് സ്വാഭാവികമാണ്.
കോണ്‍ഗ്രസ് ഇത് വളച്ചൊടിക്കുകയും കഴിഞ്ഞ ദിവസം ചങ്ങനാശ്ശേരിയിലെ അതിരൂപതാ മെത്രാന് തന്നെ ഇക്കാര്യം ചൂണ്ടിക്കാട്ടി ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. തന്റെ പ്രസ്താവനയെ വളച്ചൊടിച്ച് രാഷ്ട്രീയമാക്കേണ്ടെന്നാണ് പറഞ്ഞത്.
ഇത് വന്ന സമയം തെരഞ്ഞെടുപ്പ് സമയമായിപ്പോയി. കോണ്‍ഗ്രസിന് കുപ്രചരണത്തിന് അവസരം കിട്ടുകയും ചെയ്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

തെരഞ്ഞെടുപ്പ് സമയത്ത് പോലും ബിജെപി ഈ രീതിയില്‍ ഒരു ബില്ല് കൊണ്ടുവരുന്നുണ്ടെങ്കില്‍ അത് രാജ്യസുരക്ഷയ്ക്ക് എത്രമാത്രം ഭീഷണിയുള്ളത് കൊണ്ടാണെന്ന് മനസ്സിലാക്കണം. കഴിഞ്ഞദിവസം നടന്ന പ്രചരണത്തില്‍ പി.സി. ജോര്‍ജ്ജ് ക്രൈസ്തവസഭകളെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.







