Spread the love

ന്യൂഡല്‍ഹി: സ്ത്രീധനത്തിന്റെ പൂര്‍ണാവകാശി സ്ത്രീ മാത്രമാണെന്നും അതിന്റെ പേരിലുള്ള വിശ്വാസവഞ്ചനക്കുറ്റം നിലനില്‍ക്കില്ലെന്നും അലഹാബാദ് ഹൈക്കോടതി.
വിവാഹത്തിനു മുന്‍പോ ശേഷമോ സ്ത്രീക്കു നല്‍കുന്ന സ്വത്ത് അവളുടെ സ്വന്തമാണ്. ഭാര്യയുടെയും ഭര്‍ത്താവിന്റെയും പൊതുസ്വത്തായി മാറില്ല.കോടതി വ്യക്തമാക്കി.

video
play-sharp-fill

സ്ത്രീധനം സ്വന്തം ഇഷ്ടപ്രകാരം വിനിയോഗിക്കാന്‍ ഭാര്യയ്ക്ക് എല്ലാ അവകാശവുമുണ്ട്. കഷ്ടകാലത്ത് ഈ സ്വത്ത് ഉപയോഗപ്പെടുത്താമെങ്കിലും അതു വീണ്ടെടുത്തുനല്‍കാനുള്ള ധാര്‍മിക ബാധ്യത ഭര്‍ത്താവിനുണ്ടെന്നും ജസ്റ്റിസ് ചവന്‍ പ്രകാശ് പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു.

2012 ല്‍ വിവാഹിതരായ ദമ്പതികളുമായി ബന്ധപ്പെട്ടതായിരുന്നു കേസ്. അധിക സ്ത്രീധനം ആവശ്യപ്പെടുന്നെന്നു ചൂണ്ടിക്കാട്ടി ഭാര്യ ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ കേസു നല്‍കി. ഭാര്യയ്ക്കും കുട്ടിക്കും ജീവനാംശം നല്‍കാന്‍ കോടതി വിധിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതിനിടെ, ഭാര്യ വീട്ടിലെത്തി സ്വര്‍ണാഭരണങ്ങളും പണവും അപഹരിച്ചെന്നുചൂണ്ടിക്കാട്ടി ഭര്‍ത്താവ് പരാതി നല്‍കി. സ്ത്രീ വിചാരണ നേരിടണമെന്നു മജിസ്‌ട്രേട്ട് കോടതി ഉത്തരവിട്ടപ്പോള്‍ അവര്‍ ഹൈക്കോടതിയെ സമീപിച്ചു.