
കോട്ടയം: സൗത്ത് പാമ്പാടി ജൂനിയർ ബസേലിയോസ് സ്കൂളിൽ യു.കെ.ജി ഗ്രാജുവേഷനും അവാർഡ് വിതരണവും നടത്തി. കോഴിക്കോട് എൻ.ഐ.റ്റിയിലെ ഗവേഷക ഡോ. സാൻട്ര മരിയ സാജു സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.
സിനിമാ താരം അലൻ ഏലിയാസ് സാബു വിവിധ അവാർഡുകൾ വിതരണം ചെയ്തു .സ്കൂൾ മാനേജർ അഡ്വ.സിജു കെ ഐസക്ക് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ ജയശ്രീ കെ ബി, വൈസ് പ്രിൻസിപ്പാൾ ശ്രുതിമോൾ ജോയ്, നഴ്സറി വിഭാഗം മേധാവി വത്സമ്മ പ്രദീപ്, ജാൻസി ജോർജ്, ജൂലി തോമസ്, ഹെഡ് ബോയ് ഗോഡ്വിൻ റോയ്,ഹെഡ് ഗേൾ സ്നേഹ സൂസൻ വർഗീസ് എന്നിവർ പ്രസംഗിച്ചു.


