നാദാപുരത്ത് തെരുവ് നായ ആക്രമണം; അഡീഷണല്‍ എസ്‌ഐ അടക്കം മൂന്നുപേര്‍ക്ക് കടിയേറ്റു

Spread the love

കോഴിക്കോട്: നാദാപുരത്ത് തെരുവ് നായ ആക്രമണം രൂക്ഷമാകുന്നു. നാദാപുരം പൊലീസ് സ്റ്റേഷനിലെ അഡീഷണല്‍ എസ്‌ഐ മനോജിനും രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ക്കും നായയുടെ കടിയേറ്റു. കഴിഞ്ഞ ദിവസം രാവിലെ പൊലീസ് സ്റ്റേഷന്‍ കോമ്പൗണ്ടില്‍ വെച്ചാണ് സംഭവം.

video
play-sharp-fill

സ്റ്റേഷനോട് സമീപമുള്ള ആയിഷ ക്വാര്‍ട്ടേഴ്‌സില്‍ വെച്ചാണ് അബ്ദുദുല്‍ ഹഖ് (56), അസ്മാമാഉല്‍ ഹഖ് (26) എന്നീ അതിഥി തൊഴിലാളികള്‍ക്ക് കടിയേറ്റത്. ഇരുവരും കെട്ടിട നിര്‍മാണ തൊഴിലാളികളാണ്.

പരിക്കേറ്റ മൂന്നുപേരും നാദാപുരം ഗവ. ആശുപത്രിയില്‍ ചികിത്സ തേടി. കഴിഞ്ഞ മാസങ്ങളായി പ്രദേശത്ത് തെരുവ് നായ ആക്രമണം വര്‍ധിച്ചതായി നാട്ടുകാര്‍ പറയുന്നു. വൃദ്ധരും കുട്ടികളുമടക്കം നൂറിലധികം പേര്‍ക്ക് ഇതിനകം പരിക്കേറ്റിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group