Spread the love

തിരുവനന്തപുരം: സഹകരണ വകുപ്പ് സോഫ്റ്റ്‌വെയർ കരാറുമായി ബന്ധപ്പെട്ട ടെൻഡർ നടപടികൾക്ക് ഹൈക്കോടതി സ്റ്റേ. മെയ് 19 വരെ തുടർനടപടികളുമായി മുന്നോട്ട് പോകരുതെന്ന് കോടതി ഉത്തരവിട്ടു. ഏഴ് ഐടി കമ്പനികൾ സമർപ്പിച്ച ഹർജിയിലാണ് ഇടക്കാല ഉത്തരവ്.

video
play-sharp-fill

ദിനേശ് ബീഡി സഹകരണ സംഘത്തിന് കരാർ നൽകാൻ സർക്കാർ തീരുമാനിച്ചതിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. മുൻപ് 206 കോടി രൂപയ്ക്ക് ടാറ്റ കൺസൾട്ടൻസി സർവീസസ്‌ക്ക് നൽകാനിരുന്ന കരാർ പലമടങ്ങ് തുകയ്ക്ക് മാറ്റിയെന്നാണ് ആരോപണം. 700 കോടി രൂപയുടെ അഴിമതി നടന്നുവെന്നും അദ്ദേഹം ആരോപിച്ചു.

ടെൻഡർ നടപടികളിൽ സുതാര്യതയില്ലെന്നും, പ്രത്യേക സ്ഥാപനത്തിന് അനുകൂലമായ രീതിയിലാണ് ക്ഷണിച്ചതെന്നും ചെന്നിത്തല വിമർശിച്ചിരുന്നു. വിഷയത്തിൽ ഹൈക്കോടതി മേൽനോട്ടത്തിൽ അന്വേഷണം ആവശ്യപ്പെട്ടതോടൊപ്പം തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group