
കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന് കീഴിലുള്ള സബ്‌സിഡറി കമ്പനിയായ ഉഡുപ്പി കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് ലിമിറ്റഡില്‍ ജോലി നേടാന്‍ അവസരം.
ഓഫീസ് അസിസ്റ്റന്റ്, അഡ്മിന്‍ അസിസ്റ്റന്റ് ഒഴിവുകളിലേക്കാണ് നിയമനം നടക്കുന്നത്. താല്‍പര്യമുള്ളവര്‍ ഏപ്രില്‍ 20ന് മുന്‍പായി അപേക്ഷിക്കണം.
തസ്തികയും ഒഴിവുകളും

Whatsapp Group 1 | Whatsapp Group 2 |Telegram Group
കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് ലിമിറ്റഡ് (ഉഡുപ്പി)ല്‍ ഓഫീസ് അസിസ്റ്റന്റ്, അഡ്മിന്‍ അസിസ്റ്റന്റ് റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകള്‍ 4.
കരാര്‍ അടിസ്ഥാനത്തില്‍ അഞ്ച് വര്‍ഷത്തേക്കാണ് റിക്രൂട്ട്‌മെന്റ് നടക്കുന്നത്.
ഓഫീസ് അസിസ്റ്റന്റ് 02
അഡ്മിന്‍ അസിസ്റ്റന്റ് 02
പ്രായപരിധി
ഓഫീസ് അസിസ്റ്റന്റ് 30 വയസില്‍ കൂടാന്‍ പാടില്ല. പ്രായം ഏപ്രില്‍ 20, 2026 അടിസ്ഥാനമാക്കി കണക്കാക്കും
അഡ്മിന്‍ അസിസ്റ്റന്റ് 40 വയസുവരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായം ഏപ്രില്‍ 20, 2026 അടിസ്ഥാനമാക്കി കണക്കാക്കും.
യോഗ്യത
ഓഫീസ് അസിസ്റ്റന്റ്
ബിഎ ബിരുദം (ഫൈന്‍ ആര്‍ട്,/ പെര്‍ഫോമിങ് ആര്‍ട്ട് പരിഗണിക്കില്ല). അല്ലെങ്കില്‍ സയന്‍സ് അല്ലെങ്കില്‍ കൊമേഴ്‌സ് അല്ലെങ്കില്‍ ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍. (അറുപത് ശതമാനം മാര്‍ക്കോടെ വിജയിച്ചിരിക്കണം).
ഓഫീസ് വര്‍ക്കില്‍ രണ്ട് വര്‍ഷത്തെ എക്‌സ്പീരിയന്‍സ് വേണം.
അഡ്മിന്‍ അസിസ്റ്റന്റ്
ഫിറ്റര്‍/ മെഷീനിസ്റ്റ്/ ഇലക്ട്രീഷ്യന്‍/ ഇലക്ട്രോണിക് മെക്കാനിക് ട്രേഡുകളിലായി പിയുസി/ ഐടിഐ- എന്‍ടിസി (നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ്) ഉണ്ടായിരിക്കണം.
ബന്ധപ്പെട്ട മേഖലയില്‍ ഒരു വര്‍ഷത്തെ എക്‌സ്പീരിയന്‍സ്.
ശമ്പളം
ഓഫീസ് അസിസ്റ്റന്റ് തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 25000 രൂപ ശമ്പളമായി ലഭിക്കും.
അഡ്മിന്‍ അസിസ്റ്റന്റ് തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 23500 രൂപ ശമ്പളമായി ലഭിക്കും.
തിരഞ്ഞെടുപ്പ്
കര്‍ണാടകയില്‍ നിന്നുള്ളവര്‍ക്ക് മുന്‍ഗണനയുണ്ട്. എഴുത്ത് പരീക്ഷ (ഒബ്ജക്ടീവ്), ഡിസ്‌ക്രിപ്റ്റീവ് എന്നിവ നടത്തിയാണ് തിരഞ്ഞെടുപ്പ്.
അപേക്ഷിക്കേണ്ട വിധം
താല്‍പര്യമുള്ളവര്‍ കൊച്ചിന്‍ ഷിപ്പ് യാര്‍ഡിന്റെ ഒഫീഷ്യല്‍ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം കരിയര്‍ പേജില്‍ നിന്ന് നോട്ടിഫിക്കേഷന്‍ തിരഞ്ഞെടുത്ത് വായിച്ച് മനസിലാക്കുക. ശേഷം ലഭ്യമായ ആപ്ലിക്കേഷന്‍ പോര്‍ട്ടല്‍ മുഖേന അപേക്ഷിക്കാം.
അപേക്ഷ: https://cochinshipyard.in/careerdetail/career_locations/761
വിജ്ഞാപനം: Click



