Spread the love

പാലക്കാട്‌: യുഡിഎഫ് സ്ഥാനാർഥികളുടെ പ്രചാരണത്തിനായി പ്രിയങ്ക ഗാന്ധിയും കളത്തില്‍ ഇറങ്ങും. ഏപ്രില്‍ 2 ന് പ്രചാരണത്തിനായി പ്രിയങ്ക പാലക്കാട്‌ എത്തും.

video
play-sharp-fill

കോട്ട മൈതാനത്തില്‍ നടക്കുന്ന പൊതുയോഗത്തിലും പ്രിയങ്ക പങ്കെടുക്കും. കേരളത്തിലെ താരപ്രചാരകരില്‍ ഒരാളായ പ്രിയങ്ക കൂടി എത്തുന്നതോടെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മുൻ‌തൂക്കം ഉണ്ടാക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്.

 

നാളെയാണ് ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി പത്തനംതിട്ട ജില്ലയില്‍ എത്തുന്നത്. നേരത്തെ സോണിയാഗാന്ധിയുടെ അനാരോഗ്യത്തെ തുടർന്ന് രാഹുല്‍ ഗാന്ധിയുടെ കോഴിക്കോട് സന്ദർശനം മാറ്റിവെച്ചിരുന്നു. അടൂർ – ആറന്മുള നിയോജകമണ്ഡലങ്ങളില്‍ രാഹുലിന്റെ റോഡ്ഷോയും ഉണ്ടാകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group